കൊച്ചി: കൊറോണ വ്യാപനത്തിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് ആഷോഷമായി നടത്തുന്നതിനെതിരേ ഹൈക്കോടതിയിൽ പരാതി. അനിൽ തോമസ് എന്ന അഭിഭാഷകനും ഡെമോക്രറ്റിക് പാർട്ടി സംസ്ഥാന പ്രസിഡണ്ട് ജോർജ് സെബാസ്റ്റ്യനുമാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും സീനിയര്‍ ജഡ്ജിക്കും പരാതി നൽകിയത്.
ഈ മാസം 20 ന് നിശ്ചയിച്ചിരിക്കുന്ന ചടങ്ങിൽ 700 ൽ കൂടുതൽ പേരെ വരെ ഉള്‍പ്പെടുത്തി നടത്താനാണ് ശ്രമമെന്ന് പരാതിയിൽ പറയുന്നു. സത്യപ്രത്യജ്ഞ രാജ്ഭവനിൽ നടത്താൻ നിർദ്ദേശം നൽകണമെന്നും കോടതി സ്വമേധയാ കേസെടുക്കണമെന്നുമാണ് ആവശ്യം.
ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് ചടങ്ങ് നടത്തുന്നത് നിയമലംഘനമാണെന്നും പരാതിക്കാര്‍ കത്തില്‍ പറയുന്നു. പരാതി അടിയന്തിര പ്രാധാന്യമുള്ളതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു