ന്യൂഡെൽഹി: പ്രതിരോധ ഗവേഷണ കേന്ദ്രം ഡിആർഡിഒ വികസിപ്പിച്ച കൊറോണ മരുന്ന് രാജ്യത്ത് പുറത്തിറക്കി. ഡെൽഹിയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആരോഗ്യമന്ത്രി ഡോ.ഹർഷ വർധനും ചേർന്നാണ് മരുന്ന് പുറത്തിറക്കിയത്.
പതിനായിരത്തോളം ഡോസുകൾ ഡെൽഹിയിലെ വിവിധ ആശുപത്രികൾക്ക് വിതരണം ചെയ്തു. അത്യാസന്ന നിലയിലുള്ള രോഗികൾക്കാവും ഈ മരുന്ന് നൽകുക. ഡി.ഡിയോക്സി -ഡി-ഗ്ലൂക്കോസ് അഥവാ 2 ഡിജി എന്നാണ് മരുന്നിൻറെ പേര്.
മരുന്നിൻറെ ഉപയോഗത്തിലൂടെ ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നപ്പെടുന്നത്. കഴിഞ്ഞ വർഷം മെയ്, ഒക്ടോബർ മാസങ്ങളിലാണ് മരുന്നിന്റെ ക്ലിനിക്കൽ ട്രയൽ നടത്തിയത്.