തൃശൂർ: ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗണിൻ്റെ ഭാഗമായി കർശന നിയന്ത്രണങ്ങൾ. മരണം, ചികില്‍സ എന്നീ അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമാണ് പുറത്തിറങ്ങാന്‍ അനുമതി. വീട്ടുസാധനങ്ങള്‍ വാങ്ങാനും പുറത്തിറങ്ങുന്നതിന് നിയന്ത്രണമേർപ്പെടുത്തി.
സാധനങ്ങളുടെ വിതരണം വാര്‍ഡുതല സമിതികള്‍ വഴിയും ഹോം ഡെലിവറിയായും മാത്രമാക്കി ചുരുക്കി. പലവ്യഞ്ജനക്കട, ബേക്കറി എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമേ തുറക്കാവൂ. പഴം, പച്ചക്കറിക്കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും.
കടകളുടെ പ്രവര്‍ത്തനം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ മാത്രം. ഹോം ഡെലിവറി മാത്രമാണ് ഇവിടെയും പരിഹാരം. അനുവദിനീയമായ സ്ഥാപനങ്ങളിൽതന്നെ ഒരേ സമയം മൂന്ന് ഉപഭോക്താക്കളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നും നിർദേശത്തിൽ പറയുന്നു.
തൃശൂർ ജില്ലയിലെ അധിക നിയന്ത്രണങ്ങൾ
∙പാൽ, പത്രം വിതരണം എല്ലാ ദിവസവും നടത്താം
∙മത്സ്യം, മാംസം, കോഴിക്കടകൾ, കോൾഡ് സ്റ്റോറേജ് എന്നിവ ശനിയാഴ്ച മാത്രം രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ
∙ഹോട്ടലുകൾ രാവിലെ 8 മുതൽ വൈകിട്ട് 7 വരെ ഹോം ഡെലിവറിക്കായി തുറക്കാം.
∙റേഷൻകട, പൊതുവിതരണ കേന്ദ്രം, സഹകരണ സംഘം സ്റ്റോറുകൾ, പാൽ സൊസൈറ്റികൾ എന്നിവ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ
എല്ലാ കാര്യങ്ങളിലും ഹോം ഡെലിവറി, ആർആർടി മുഖാന്തിരമുള്ള ഡെലിവറി എന്നിവ മാത്രമേ അനുവദിക്കൂ.
∙ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിൽ
∙സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ തുറക്കാം
‘വഴിയോരക്കച്ചവടം, വീടുകളിൽ കയറിയുള്ള കച്ചവടം അനുവദനീയമല്ല.
∙പൊതു നിർമ്മാണ പ്രവർത്തനങ്ങൾ ഒഴികെയുള്ളവയ്ക്ക് നിയന്ത്രണം
∙മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രികൾ പ്രവർത്തിക്കാം. ദന്തൽ സ്ഥാപനങ്ങൾ അനുവദിക്കില്ല.
∙വിവാഹങ്ങൾ അനുവദനീയമല്ല. അടിയന്തിരമായി നടത്തേണ്ടവ മാത്രം 20 പേരെ മാത്രം ഉൾക്കൊള്ളിച്ച് ചടങ്ങുകൾ മാത്രമായി നടത്താം.