Home Local News പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറക്കും; ചാലക്കുടി പുഴയുടെ തീരത്ത് ജാ​ഗ്രതാ നിർദ്ദേശം

പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറക്കും; ചാലക്കുടി പുഴയുടെ തീരത്ത് ജാ​ഗ്രതാ നിർദ്ദേശം

0

തൃശൂർ: ശക്തമായ മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ പെരിങ്ങൽക്കുത്ത് അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കുന്നു. ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അണക്കെട്ടിൽ ജലനിരപ്പ് 419 മീറ്ററിലേക്ക് എത്തിയതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 419.41 മീറ്ററിനു മുകളിലേക്ക് ജലനിരപ്പ് ഉയർന്നാൽ സ്പിൽവേ ഷട്ടറുകൾ വഴി വെള്ളം പുറത്തേക്ക് ഒഴുക്കും. ശക്തമായ മഴയേ തുടർന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിലാണ് തീരുമാനം.

വെള്ളം തുറന്നു വിടുന്നതിനാൽ ചാലക്കുടി പുഴയുടെ ഇരു കരയിലുമുള്ളവർ ജാഗ്രത പാലിക്കണം. കുളിക്കുന്നതിനോ മത്സ്യബന്ധനത്തിനോ മറ്റ് അനുബന്ധ ജോലികൾക്കോ പുഴയിൽ ഇറങ്ങരുതെന്നാണ് നിർദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here