Home Local News മകന്റെ ഭാര്യയെ ജോലിസ്ഥലത്താക്കി മടങ്ങും വഴി കാറിനു മുകളിൽ മരംവീണ് അമ്മയ്ക്ക് ദാരുണാന്ത്യം

മകന്റെ ഭാര്യയെ ജോലിസ്ഥലത്താക്കി മടങ്ങും വഴി കാറിനു മുകളിൽ മരംവീണ് അമ്മയ്ക്ക് ദാരുണാന്ത്യം

0

കട്ടപ്പന: മകൻ്റെ ഭാര്യയെ ജോലിസ്ഥലത്താക്കി മടങ്ങും വഴി ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് യാത്രക്കാരിയായ അമ്മയ്ക്ക് ദാരുണാന്ത്യം. വിദ്യാഭ്യാസ വകുപ്പിലെ റിട്ടയർഡ് ഉദ്യോഗസ്ഥയായ തൊടുപുഴ വെണ്ടാനത്ത് സൂസമ്മ സെബാസ്റ്റ്യനാ (62) ണ് മരിച്ചത്. രണ്ടു പേർക്ക് പരിക്കേറ്റു. മൂന്നാർ- തേക്കടി സംസ്ഥാന പാതയിലെ പുളിയൻമല അപ്പൻപാടിക്ക് സമീപം ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം.

മകൻ അരുണിന്റെ ഭാര്യ ഡോക്ടർ ബ്ലെസിയെ മുണ്ടിയെരുമ പി.എച്ച്‌.സിയിൽ ഡോക്ടർ ആയി ജോയിൻ ചെയ്യിപ്പിച്ച ശേഷം തൊടുപുഴയ്ക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. ഏലത്തോട്ടത്തിൽ നിന്ന വൻ മരം കടപുഴകി ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ മുകളിൽ വീഴുകയായിരുന്നു.

അപകടവിവരമറിഞ്ഞ് എത്തിയ നാട്ടുകാരും കട്ടപ്പന, നെടുംകണ്ടം എന്നിവിടങ്ങളിൽ നിന്ന് എത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് കാർ വെട്ടിപ്പൊളിച്ച്‌ അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. ഉടൻതന്നെ ഇവരെ കട്ടപ്പനയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും സൂസമ്മ മരിച്ചു. സൂസമ്മ കാറിന്റെ പിൻസീറ്റിലാണ് ഇരുന്നത്.

വെണ്ടാനത്ത് പി.ഡി. സെബാസ്റ്റിയൻ(70), മകൻ അരുൺകുമാർ (33) എന്നിവർക്കാണ് പരുക്കേറ്റത്. ഭർത്താവ് പി.ഡി സെബാസ്റ്റിയൻ(റിട്ട. സൂപ്രണ്ട്, വിദ്യാഭ്യാസവകുപ്പ്). മകൻ: അരുൺ സെബാസ്റ്റിയൻ. മരുമകൾ: ഡോ. ബ്ലെസി അരുൺ (നെടുങ്കണ്ടം പി.എച്ച്‌.സി). സംസ്‌കാരം പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here