തിരുവനന്തപുരം: ഒരു തവണ മന്ത്രിയായവരെ വീണ്ടും പരിഗണിക്കേണ്ടെന്ന ധാരണ പാലിക്കാൻ സിപിഐ. ഇതോടെ പാർട്ടിയുടെ എല്ലാ മന്ത്രിമാരും പുതുമുഖങ്ങൾ ആയിരിക്കുമെന്ന് സൂചന. അങ്ങനെയെങ്കിൽ ഇ ചന്ദ്രശേഖരൻ മന്ത്രിയാകില്ല. പി പ്രസാദിനും കെ രാജനും മന്ത്രിസ്ഥാനത്തേക്ക് സാധ്യതയേറി.
കൊല്ലത്തു നിന്ന് പി സുപാലോ ജെ ചിഞ്ചു റാണിയോ മന്ത്രി ആയേക്കും. ഇ കെ വിജയൻ മന്ത്രിയാകാനും സാധ്യതയുണ്ട്. ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കർ ആയേക്കും. മന്ത്രിമാർ ആരൊക്കെ എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ചൊവ്വാഴ്ച സംസ്ഥാന കൗൺസിലിൽ ഉണ്ടാകും.