Home State മന്ത്രി മണിയുടെ പൈലറ്റ് ജീപ്പ് തലകീഴായി മറിഞ്ഞു;എസ്ഐ അടക്കം മൂന്നു പൊലീസുകാർക്ക് പരിക്ക്

മന്ത്രി മണിയുടെ പൈലറ്റ് ജീപ്പ് തലകീഴായി മറിഞ്ഞു;എസ്ഐ അടക്കം മൂന്നു പൊലീസുകാർക്ക് പരിക്ക്

0

ചങ്ങനാശ്ശേരി: മന്ത്രി എം എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. ഇന്ന് വൈകുന്നേരം നാലരയോടെ ചങ്ങനാശ്ശേരിക്ക് സമീപം മാമ്മൂട്ടിലാണ് അപകടമുണ്ടായത്. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.

എസ്ഐ അടക്കം മൂന്നു പൊലീസുകാർ ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. നിയന്ത്രണം നഷ്ടമായ ജീപ്പ് തലകീഴായി മറിയുകയായിരുന്നു.നിസ്സാര പരിക്കേറ്റ ഇവരെ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു

LEAVE A REPLY

Please enter your comment!
Please enter your name here