Home State സൗമ്യ സന്തോഷിന് നാടിന്റെ യാത്രാമൊഴി

സൗമ്യ സന്തോഷിന് നാടിന്റെ യാത്രാമൊഴി

0

ഇടുക്കി : ഇസ്രായേലിൽ ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് നാടിന്റെ യാത്രാമൊഴി. ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ സംസ്‌കാര ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ ഉച്ചയ്ക്ക് ശേഷമായിരുന്നു സംസ്‌കാര ചടങ്ങുകൾ.

അടുത്ത ബന്ധുക്കളും സമീപവാസികളും സൗമ്യയ്ക്ക് അന്ത്യമോപചാരം അർപ്പിക്കാൻ എത്തി. രാഷ്ട്രീയ രംഗത്തെ പ്രമുഖരും ആദരാജ്ഞലി അർപ്പിക്കാൻ വീട്ടിലും, പള്ളിയിലും എത്തിയിരുന്നു. കൊറോണ മാനദണ്ഡ പ്രകാരമായിരുന്നു സംസ്‌കാര ചടങ്ങുകൾ.

ഇസ്രായേൽ കോൺസുൽ ജനറൽ ജൊനാതൻ സെഡ്കയും അന്തിമോപരാചമർപ്പിച്ചു. ജൊനാതൻ സൗമ്യയുടെ മകൻ അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നൽകുകയും ചെയ്തു.

ഇന്നലെ രാത്രി 11.30നാണ് സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടിൽ എത്തിച്ചത്. ടെൽ അവീവിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഇന്നലെ പുലർച്ചെ ഡെൽഹിയിൽ എത്തിച്ച മൃതദേഹം കേന്ദ്ര മന്ത്രി വി.മുരളീധരനായിരുന്നു ഏറ്റുവാങ്ങിയത്. അവിടെ നിന്ന് വൈകുന്നേരം കൊച്ചിയിൽ കൊണ്ടുവന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി കീരിത്തോട്ടിലെ വീട്ടിൽ എത്തിക്കുകയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇസ്രായേലിൽ നടന്ന ഹമാസ് തീവ്രവാദികളുടെ ഷെല്ലാക്രമണത്തിൽ സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ അഷ്‌കലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്‌ക ലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഹമാസിൻറെ റോക്കറ്റ് പതിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here