ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ എട്ടുപേരെ കണ്ടെത്തി; ഒരാൾക്കായി തിരച്ചിൽ തുടരുന്നു

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​നു സ​മീ​പം അ​പ​ക​ട​ത്തി​ൽ​പ്പെട്ടു ​കാ​ണാ​താ​യ ഒ​ൻ​പ​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ എ​ട്ട് പേ​രെ ക​ണ്ടെ​ത്തി. ക​ട​മ​ത്ത് ദ്വീ​പി​ൽ​നി​ന്നാ​ണ് കോ​സ്റ്റ്ഗാ​ർ​ഡ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ബോ​ട്ട് മു​ങ്ങി​യ​തോ​ടെ ഇ​വ​ർ ദ്വീ​പി​ൽ നി​ന്തി​ക്ക​യ​റു​ക​യാ​യി​രു​ന്നു. കാണാ​താ​യ ഒ​രാ​ളെ​ക്കു​റി​ച്ച്‌ വി​വ​ര​മി​ല്ല. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.

കൊ​ച്ചി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട നാ​ഗ​പ​ട്ട​ണം സ്വ​ദേ​ശി മ​ണി​വേ​ലി​ൻറെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ണ്ട​വ​ർ തു​ണൈ എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണം. ക​ഴി​ഞ്ഞ 29ന് ​കൊ​ച്ചി​യി​ലെ വൈ​പ്പി​ൻ ഹാ​ർ​ബ​റി​ൽ​നി​ന്നാ​ണു ബോ​ട്ട് പു​റ​പ്പെ​ട്ട​ത്.

ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴു​പേ​ർ നാ​ഗ​പ​ട്ട​ണം സ്വ​ദേ​ശി​ക​ളും ര​ണ്ടു​പേ​ർ ഉ​ത്ത​രേ​ന്ത്യ​ക്കാ​രു​മാ​ണ്. ബോ​ട്ടു​ട​മ മ​ണി​വേ​ൽ, സ​ഹോ​ദ​ര​ൻ മ​ണി​ക​ണ്ഠ​ൻ, ഇ​രു​മ്ബ​ൻ, മു​രു​ക​ൻ, ദി​നേ​ശ്, ഇ​ല​ഞ്ച​യ്യ​ൻ, പ്ര​വീ​ൺ എ​ന്നി​വ​രാ​ണ് കാ​ണാ​താ​യ നാ​ഗ​പ​ട്ട​ണം സ്വ​ദേ​ശി​ക​ൾ. മ​റ്റു​ര​ണ്ടു​പേ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന ഗി​ല്ല​റ്റ് ബോ​ട്ടാ​ണു ആ​ണ്ട​വ​ർ തു​ണൈ.

ബോ​ട്ടി​ലെ സ്രാ​ങ്കു​കൂ​ടി​യാ​ണു മ​ണി​വേ​ൽ. ഇ​ന്ന​ലെ രാ​വി​ലെ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന രാ​ഗേ​ഷ് 1, രാ​ഗേ​ഷ് 2 എ​ന്നീ ര​ണ്ട് ബോ​ട്ടു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ശ്ര​ദ്ധ യി​ൽ​പ്പെ​ട്ടെ​ങ്കി​ലും അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യ​ല്ലാ​ത്ത​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നാ​യി​ല്ല. രാ​വി​ലെ 11.45 ഓ​ടെ ല​ക്ഷ​ദ്വീ​പി​ലെ​ത്തി​യ ഇ​വ​ർ വി​വ​രം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടുത്തുകയായിരുന്നു.