ന്യൂഡെൽഹി: പ്രതിദിന കൊറോണ വ്യാപനത്തിൽ നേരിയ കുറവുണ്ടെങ്കിലും അഞ്ച് സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ നീട്ടി. പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, അസം, ബിഹാര്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ നീട്ടി. അതേസമയം രാജ്യത്തെ പ്രതിദിന കൊറോണ കേസുകളുടെ എണ്ണം തുടര്‍ച്ചയായി ആറാം ദിവസവും കുറഞ്ഞു.
മഹാരാഷ്ട്രയിലും ഡല്‍ഹിയിലും രോഗവ്യാപനം കുറഞ്ഞു. മഹാരാഷ്ട്രയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും കൂടുതല്‍ മരണങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. 960 പേരാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് മരിച്ചത്.
ഉത്തര്‍ പ്രദേശ്,രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലകളില്‍ രോഗവ്യാപനം അതീവ രൂക്ഷമായി. സ്പുട്‌നിക് വി വാക്‌സിന്റെ 67 ലക്ഷം ഡോസുകള്‍ ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ ഡോ. റെഡ്ഡീസ് ലബോറട്ടറിസിന് കത്തയച്ചു. പ്ലാസ്മ ചികിത്സ കൊറോണ ചികിത്സ മാര്‍ഗ രേഖയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന് സൂചനയുണ്ട്.