Home Covid-19 കൊറോണ വ്യാപനം രൂക്ഷം; പഞ്ചാബും ലോക്ക്ഡൗണ്‍ നീട്ടി

കൊറോണ വ്യാപനം രൂക്ഷം; പഞ്ചാബും ലോക്ക്ഡൗണ്‍ നീട്ടി

0

ചണ്ഡീഗഢ്: കൊറോണ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഈ മാസം 31 വരെ ലോക്ക്ഡൗണ്‍ നീട്ടി പഞ്ചാബ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു തന്നെ നില്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ് ലോക്ക്ഡൗണ്‍ നീട്ടുന്നതായി പ്രഖ്യാപിച്ചത്.

ശനിയാഴ്ച 217 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണം ആറായിരവും കടന്നിരുന്നു. പിന്നാലെയാണ് നിയന്ത്രണങ്ങള്‍ നീട്ടിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

രോഗ വ്യാപനത്തിന്റെ തോത് അനുസരിച്ച് പ്രാദേശികമായി നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്ന കാര്യത്തില്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തിന് മൊത്തം ബാധകമായ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തിയിരുന്നു. നേരത്തെ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ നീട്ടി ഡെല്‍ഹി സര്‍ക്കാരും ഉത്തരവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here