Home National ‘എന്നെക്കൂടി അറസ്റ്റ് ചെയ്യു, മോദിജീ,’,; പ്രധാനമന്ത്രിക്ക് എതിരായ പോസ്റ്ററില്‍ 12 പേരെ അറസറ്റ് ചെയ്തതിനെതിരെ രാഹുല്‍ഗാന്ധി

‘എന്നെക്കൂടി അറസ്റ്റ് ചെയ്യു, മോദിജീ,’,; പ്രധാനമന്ത്രിക്ക് എതിരായ പോസ്റ്ററില്‍ 12 പേരെ അറസറ്റ് ചെയ്തതിനെതിരെ രാഹുല്‍ഗാന്ധി

0

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്റര്‍ പതിച്ചതിനെ തുടര്‍ന്ന് 12 പേരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധി. എന്നെ അറസ്റ്റ് ചെയ്യുക എന്ന കുറിപ്പോടെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തത്.

ഇന്ത്യയുടെ വാക്‌സിന്‍ ക്ഷാമത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന പോസ്റ്ററുകളുമായി ബന്ധപ്പെട്ട് 12 ലധികം പേരെ ഡെല്‍ഹിയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ നടപടിയെ വിമര്‍ശിച്ചാണ് തന്നെയും അറസറ്റ് ചെയ്യാന്‍ രാഹുല്‍ ട്വീറ്ററിലൂടെ ആവശ്യപ്പെട്ടത്.

‘എന്നെക്കൂടി അറസ്റ്റ് ചെയ്യു, മോദിജീ,എന്തുകൊണ്ട് നമ്മുടെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിദേശികള്‍ക്ക് നല്‍കുന്നത്.’- രാഹുലിന്റെ ട്വീറ്റിങ്ങിനെ.

കൊറോണ രണ്ടാം ഘട്ടത്തെ പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രിയും കേന്ദ്ര ഭരണ സംവിധാനങ്ങളും പരാജയപ്പെട്ടതായി ചൂണ്ടികാട്ടി ഡെല്‍ഹിയില്‍ നിരവധി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മോദീജി എന്തുകൊണ്ട് നമ്മുടെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിദേശികള്‍ക്ക് നല്‍കുന്നു എന്ന് ചോദ്യത്തോടെയായിരുന്നു ഇവയില്‍ ചിലത്. ഇതേ വാക്യത്തോടെ രാഹുല്‍ ഗാന്ധിയും ട്വിറ്ററീലൂടെ പ്രതികരിച്ചത്.
പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പോസ്റ്ററുകള്‍ ഒട്ടിച്ചതിന് ഡെല്‍ഹിയില്‍ 21 കേസുകള്‍ രജിസറ്റര്‍ ചെയ്യുകയും 12 ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here