Home State സൗമ്യയുടെ മൃതദ്ദേഹം ഇന്ത്യയിലെത്തിച്ചു; ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും

സൗമ്യയുടെ മൃതദ്ദേഹം ഇന്ത്യയിലെത്തിച്ചു; ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും

0

ന്യൂഡെല്‍ഹി: ഇസ്രയേലില്‍ പലസ്തീന്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദ്ദേഹം ഇന്ത്യയിലെത്തിച്ചു. കേന്ദ്രമന്ത്രി വി മുരളീധരന്‍ ഡെല്‍ഹി രാജ്യന്തര വിമാനത്താവളത്തില്‍ മൃതദ്ദേഹം ഏറ്റുവാങ്ങി.

ഇസ്രയേലില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് സൗമ്യയുടെ മൃതദ്ദേഹം എത്തിച്ചത്.വൈകുന്നേരത്തോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ കൊച്ചിയില്‍ എത്തിക്കുന്ന മൃതദ്ദേഹം സൗമ്യയുടെ ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചു.

ഡെല്‍ഹി ഇസ്രയേല്‍ എംബസി ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തി സൗമ്യയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. ഇസ്രയേലിലെ അഷ്‌കലോണില്‍ കെയര്‍ ടേക്കറായി ജോലി ചെയ്തിരുന്ന ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ ചൊവ്വാഴ്ചയാണ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here