തിരുവനന്തപുരം: യാത്രക്കാർ കുറവായതിനാൽ മലബാർ എക്സ്പ്രസ് ഉൾപ്പെടെ എട്ട് സർവീസ് റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. റദ്ദാക്കിയ തീയതി ബ്രാക്കറ്റിൽ. 02639 ചെന്നൈ–-ആലപ്പുഴ (15–-31), 02640 ആലപ്പുഴ–-ചെന്നൈ (16–-ജൂൺ ഒന്ന്), 06630 മംഗളൂരു–- തിരുവനന്തപുരം മലബാർ (15–-31), 06629 തിരുവനന്തപുരം –-മംഗളൂരു മലബാർ (16–-ജൂൺ ഒന്ന്), 06188 എറണാകുളം–-കാരയ്ക്കൽ (15–-31), 06187 കാരയ്ക്കൽ–-എറണാകുളം (16–-ജൂൺ ഒന്ന്), 06729 മധുര–-പുനലൂർ (15–-31), 06730 പുനലൂർ–-മധുര (16–-ജൂൺ ഒന്ന്).
ബംഗാളിലേക്ക് ഇന്ന് പ്രത്യേക ട്രെയിൻ
തിരുവനന്തപുരത്തുനിന്ന് പശ്ചിമ ബംഗാളിലെ മാൽഡയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് നടത്തും. 06185 തിരുവനന്തപുരം–-മാൽഡ സൂപ്പർ ഫാസ്റ്റ് ശനിയാഴ്ച വൈകിട്ട് ആറിന് പുറപ്പെടും. 18നു രാത്രി 7.45ന് 06186 മാൽഡ–-തിരുവനന്തപുരം മടക്ക ട്രെയിൻ