Home Covid-19 ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിൽ; പലവ്യജ്ഞന, ബേക്കറി കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം; നാല് ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിൽ; പലവ്യജ്ഞന, ബേക്കറി കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം; നാല് ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

0

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അര്‍ധരാത്രിമുതല്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിൽ വരും. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍,മലപ്പുറം ജില്ലകളിലാണ് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മറ്റു പത്ത് ജില്ലകളില്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ തുടരും.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകള്‍ പൂര്‍ണമായും അടച്ചിടും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് പുറത്തേക്കും അകത്തേക്കും ഒരു വഴി മാത്രം. തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അവശ്യവിഭാഗങ്ങളിലുള്ളവര്‍ക്കു മാത്രമേ യാത്രാനുമതി ഉണ്ടാകൂ.

സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കും

ആൾക്കൂട്ടമുണ്ടോയെന്ന് കണ്ടെത്താൻ ഡ്രോൺ പരിശോധന

ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

കമ്മ്യൂണിറ്റി കിച്ചണുകളും ജനകീയ ഹോട്ടലുകളും പ്രവർത്തിക്കും

10,000 പൊലീസിനെ വിന്യസിക്കും

മരുന്നുകട, പെട്രോൾ പമ്പ് എന്നിവ തുറക്കും

പലവ്യഞ്ജനകട, ബേക്കറി ഒന്നിടവിട്ട ദിവസങ്ങളില്‍

പത്രം, പാൽ രാവിലെ ആറിന് മുമ്പ് വീടുകളിലെത്തിക്കണം

വിമാന, ട്രെയിൻ യാത്രക്കാർക്ക് യാത്രാനുമതി

ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിൽ

സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ

ജില്ലയുടെ അതിർത്തികൾ അടച്ചിടും

അകത്തേക്കും പുറത്തേക്കും യാത്രക്കുള്ള ഒരു റോഡ് ഒഴികെ മുഴുവനായും അടക്കും

LEAVE A REPLY

Please enter your comment!
Please enter your name here