തിരുവനന്തപുരം: കൊറോണ ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ വസ്തുക്കളുടെ വില്‍പ്പനയ്ക്കുള്ള പരമാവധി വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതനുസരിച്ച് ഒരു പിപിഇ കിറ്റിന് 273 രൂപയും എന്‍ 95 മാസ്‌കിന് 22 രൂപയുമാണ് പരമാവധി വില. സര്‍ജിക്കല്‍ മാസ്‌കിന് 3.90 രൂപയുമാണ് വില. കേരള അവശ്യസാധന നിയന്ത്രണ നിയമം 1986 പ്രകാരമാണ് സര്‍ക്കാര്‍ വില നിശ്ചയിച്ച് ഉത്തരവായിരിക്കുന്നത്.
കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ സാധാരണക്കാർക്ക് പ്രതിരോധ സാമഗ്രികൾ താങ്ങാവുന്ന വിലയിൽ ലഭ്യമാക്കണമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് സർക്കാർ വിലനിയന്ത്രിച്ച് പട്ടിക ഇറക്കിയത്. ഇത് പ്രകാരം കൊറോണ പ്രതിരോധത്തിലെ ആവശ്യഘടകമായി മാറിയ ഹാന്‍ഡ് സാനിറ്റൈസര്‍ 500 മില്ലിക്ക് 192 രൂപ, 200 മില്ലിക്ക് 98 രൂപ, 100 മില്ലിക്ക് 55 രൂപ എന്നിങ്ങിനെയണ് വില നിശ്ചയിച്ചിരിക്കുന്നത്. ഫേസ് ഷീല്‍ഡിന് 21 രൂപയുമാണ്.
അവശ്യ വസ്തുക്കളുടെ വില വിവരം ഇങ്ങിനെ:-
- പിപിഇ കിറ്റ്- 273
- എൻ95 മാസ്ക്- 22
- ട്രിപ്പിൾ ലെയർ മാസ്ക്- 3.90
- ഫെയ്സ് ഷീൽഡ്- 21
- ഡിസ്പോസിബിൾ ഏപ്രൺ- 12
- സർജിക്കൽ ഗൗൺ-65
- എക്സാമിനേഷൻ ഗ്ലൗസ്- 5.75
- ഹാൻഡ് സാനിറ്റൈസർ
(500എംഎൽ)- 192 - ഹാൻഡ് സാനിറ്റൈസർ
(200എംഎൽ)- 98 - ഹാൻഡ് സാനിറ്റൈസർ
(100എംഎൽ)- 55 - സ്റ്റെറൈൽ ഗ്ലൗസ് ( ഒരു ജോഡി)- 12
- എൻആർബി മാസ്ക്- 80
- ഹ്യുമിഡിഫയർ ഉള്ള ഫ്ളോമീറ്റർ-
1520 രൂപ - ഫിംഗർ ടിപ്പ് പൾസ് ഓക്സീമീറ്റർ-
1500 രൂപ