അ​തി​തീ​വ്ര മ​ഴ​യു​ണ്ടാ​കു​മെ​ന്ന മുന്നറിയിപ്പ്; ഭൂ​ത​ത്താ​ൻകെട്ട് അ​ണ​ക്കെ​ട്ടി​ന്റെ നാ​ല് ഷ​ട്ട​റു​ക​ൾ തു​റ​ന്നു: പെ​രി​യാ​ർ തീ​രത്തുള്ളവർ ജാ​ഗ്ര​ത പാ​ലി​ക്കാൻ മുന്നറിയിപ്പ്

കൊ​ച്ചി: ഭൂ​ത​ത്താ​ൻകെട്ട് അ​ണ​ക്കെ​ട്ടി​ന്റെ നാ​ല് ഷ​ട്ട​റു​ക​ൾ തു​റ​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​യു​ണ്ടാ​കു​മെ​ന്ന കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്. ഡാം ​തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പെ​രി​യാ​ർ ന​ദി​യു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ് അ​റി​യി​ച്ചു.

അ​ണ​ക്കെ​ട്ടി​ലെ 1,8,9,15, എ​ന്നീ ഷ​ട്ട​റു​ക​ളാ​ണ് തു​റ​ന്ന​ത്. ആ​കെ 2.1 മീ​റ്റ​റാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്നി​രി​ക്കു​ന്ന​ത്. ഒ​രു സെ​ക്ക​ൻ​ഡി​ൽ 197 ഘ​ന​മീ​റ്റ​ർ വെ​ള്ള​മാ​ണ് പു​റ​ന്ത​ള്ളു​ന്ന​ത്. ഡാ​മി​ന്റെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി 34.90 മീ​റ്റ​റാ​ണ്. നി​ല​വി​ൽ 34.10 മീ​റ്റ​റാ​ണ് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്.

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​യു​ണ്ടാ​കു​മെ​ന്നാണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൻറെ മു​ന്ന​റി​യി​പ്പ്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത പ്ര​വ​ചി​ക്കു​ന്ന​ത്.വെ​ള്ളി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച മ​ല​പ്പു​റം, കൊ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദ്ദ​മാ​ണ് സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. ടൗ​ട്ടേ എ​ന്ന പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന ചു​ഴ​ലി​ക്കാ​റ്റി​ൻറെ സ​ഞ്ചാര​പ​ഥ​ത്തി​ൽ നി​ല​വി​ൽ കേ​ര​ളം ഉ​ൾ​പ്പെ​ട്ടി​ല്ല. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​മാ​നി​ൽ തീ​രം​തൊ​ടും എ​ന്ന് ക​രു​തി​യി​രു​ന്ന ചു​ഴ​ലി​ക്കാ​റ്റി​ൻറെ സ​ഞ്ചാ​ര​പ​ഥം നി​ല​വി​ൽ മാ​റി​യി​ട്ടു​ണ്ട്. മ​ഹാ​രാ, ഗു​ഷ്ട്ര​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​വി​ടെ​യെ​ങ്കി​ലും ചു​ഴ​ലി​ക്കാ​റ്റ് തീ​രം​തൊ​ടു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൻറെ ഒ​ടു​വി​ലെ മു​ന്ന​റി​യി​പ്പ്.

റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച ജി​ല്ല​ക​ളി​ലെ ക​ള​ക്ട​റേ​റ്റു​ക​ളി​ൽ ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​ട​ങ്ങാ​ൻ സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം ന​ൽ​കി. ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളോ​ട് മ​റ്റ് മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​നും വി​വി​ധ വ​കു​പ്പു​ക​ൾ ഏ​കോ​പി​പ്പി​ച്ച്‌ പ്ര​വ​ർ​ത്തി​ക്കാ​നു​മാ​ണ് നി​ർ​ദ്ദേ​ശം.