മുംബൈ: മഹാരാഷ്ട്രയിൽ ലോക്ഡൗൺ മേയ് 31 വരെ നീട്ടിയേക്കുമെന്ന് മന്ത്രി രാജേഷ് തോപേ. കൊറോണ വ്യാപനം ഏതാനും ദിവസങ്ങളായി മന്ദഗതിയിലാണെങ്കില്യം രോഗികളുടെ എണ്ണം ഉയർന്ന് നിൽക്കുകയാണെന്ന് മന്ത്രി പറഞ്ഞു. അതിനാൽ ലോക്ഡൗൺ നീട്ടിയേക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിസഭായോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 46,781 പേർക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്. 816 പേർ മരിച്ചു. ബുധനാഴ്ച മാത്രം 58,805 പേർ കൊറോണ മുക്തരായി. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 52,26,710 ആയി. മരണസംഖ്യ 78,007 ആയി ഉയർന്നു. ഇതുവരെ 46,00,196 പേർ രോഗമുക്തി നേടി. നിലവിൽ 5,46,129 പേരാണ് ചികിത്സയിലുള്ളത്.
മുംബൈയിൽ 2,116 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66 പേർ മരിക്കുകയും 4293 രോഗമുക്തി നേടുകയും ചെയ്തു.