Home Local News കോതമംഗലത്ത് തീയും പുകയുമായി ഭീകര ശബ്ദത്തോടെ ഒരു വസ്തു വീട്ടു മുറ്റത്ത് വീണു; തൊഴുത്തിൽ കെട്ടിയിരുന്ന പശു ചത്തു; മെയിൻ സ്വിച്ചും സ്വിച്ച് ബോർഡും കത്തി നശിച്ചു

കോതമംഗലത്ത് തീയും പുകയുമായി ഭീകര ശബ്ദത്തോടെ ഒരു വസ്തു വീട്ടു മുറ്റത്ത് വീണു; തൊഴുത്തിൽ കെട്ടിയിരുന്ന പശു ചത്തു; മെയിൻ സ്വിച്ചും സ്വിച്ച് ബോർഡും കത്തി നശിച്ചു

0

കോതമംഗലം: തീഗോളം പോലൊരു അജ്ഞാത വസ്തു വീടിൻ്റെ മുറ്റത്ത് വീണ് വൻ നാശനഷ്ടം. ഭൂതത്താൻകെട്ട്
ഒടോളിൽ ബേബിയുടെ വീട്ടുമുറ്റത്താണ് തീഗോളം പോലെ തോന്നിക്കുന്ന വസ്തു വീണത്.

തീയും പുകയുമായി ഭയങ്കര ശബ്ദത്തോടെ ഒരു വസ്തു വീടിനു മുറ്റത്ത് വീണു. തൊഴുത്തിൽ കെട്ടിയിരുന്ന രണ്ട് വയസുള്ള പശു ചത്തു. വീട്ടിലെ ഇലക്ട്രിക് മെയിൻ സ്വിച്ചും സ്വിച്ച് ബോർഡും കത്തി നശിച്ചു.

ബേബിയും ഭാര്യ മേരിയും മകൻ അജിനും വീട്ടിലുണ്ടായിരുന്നു. ബുധനാഴ്ച വൈകിട്ട് 6.45 നാണ് സംഭവം നടന്നതെന്നും ഇടിയോ മിന്നലോ മഴയോ അപ്പോൾ ഉണ്ടായിരുന്നില്ലെന്നും അജിൻ പറഞ്ഞു.

അതി ഭയങ്കരമായ കാതടപ്പിക്കുന്ന ശബ്ദത്തോടെ തീഗോളം പോലെയുള്ള വസ്തു വീണതിനു ശേഷം കുറെ സമയം മുഴക്കം നിലനിന്നതായും സ്ഥലകാല ബോധം വീണ്ടെടുത്ത് ഓടി രക്ഷപ്പെട്ടതായും അജിൻ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നും അജിൻ പറഞ്ഞു..

LEAVE A REPLY

Please enter your comment!
Please enter your name here