ന്യൂഡെൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം കർഷകർക്ക് 19,000 കോടി രൂപയുടെ സഹായവുമായി കേന്ദ്രസർക്കാർ. വെള്ളിയാഴ്ച വീഡിയോ കോൺഫറൻസ് വഴി പ്രഖ്യാപനം നടത്തിയേക്കും. കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമാറും പരിപാടിയിൽ പങ്കെടുക്കും.
സഹായത്തിന്റെ ആദ്യ ഗഡു വെള്ളിയാഴ്ച നൽകുമെന്നാണ് റിപ്പോർട്ടുകൾ. 9.5 ലക്ഷം ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനായി 19,000 കോടിരൂപ നീക്കിവച്ചതായാണ് വിവരം. കർഷകർക്ക് ഒരു വർഷം ആറായിരം രൂപയാണ് പദ്ധതി പ്രകാരം ലഭിക്കുക.
രണ്ടായിരം രൂപ വീതം മൂന്ന് ഗഡുക്കളായിട്ടാണ് തുക വിതരണം ചെയ്യുന്നത്. എട്ടാമത്തെ ഗഡുവാണ് വിതരണം ചെയ്യാൻ പോകുന്നത് പണം കർഷകരുടെ ബാങ്ക് അക്കൗണ്ടിലാണ് നേരിട്ടാണ് കൈമാറുക. ഈ പദ്ധതി പ്രകാരം ഇതുവരെ 1.15 ലക്ഷം കോടി കർഷകർക്ക് പണം നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു