ചെന്നൈ: തമിഴ് നടൻ മാരൻ (48) കൊറോണ ബാധിച്ച് മരിച്ചു. കൊറോണ പോസിറ്റീവ് ആയതിനെ തുടർന്ന് ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
വിജയ് ചിത്രം ഗില്ലിയിലെ പ്രകടനമാണ് മാരനെ ശ്രദ്ധേയനാക്കിയത്. തലൈനഗരം, ഡിഷ്യൂം, വേട്ടൈക്കാരൻ, കുരുവി, കെജിഎഫ്- ചാപ്റ്റർ 1 തുടങ്ങിയവ മാരൻ വേഷമിട്ട സിനിമകളാണ്.
അതേസമയം തമിഴ്‌നാട്ടിൽ ഇന്നലെ 29,272 പുതിയ കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 7466 എണ്ണം ചെന്നൈയിലാണ്. ചെങ്കൽപേട്ടിൽ 2419 കൊറോണ കേസുകളും റിപ്പോർട്ട് ചെയ്തു.