Home Covid-19 മരുന്നോ ഭക്ഷണമോ ഇല്ലാതെ നേതാക്കളടക്കം നിരവധി മാവോയിസ്റ്റുകൾ കൊറോണ ബാധിച്ച് മരിച്ചു

മരുന്നോ ഭക്ഷണമോ ഇല്ലാതെ നേതാക്കളടക്കം നിരവധി മാവോയിസ്റ്റുകൾ കൊറോണ ബാധിച്ച് മരിച്ചു

0

റായ്പുര്‍: നേതാക്കളടക്കം നിരവധി മാവോയിസ്റ്റുകൾ കൃത്യമായ മരുന്നോ ഭക്ഷണമോ ഇല്ലാതെ കൊറോണ ബാധിച്ച് മരിച്ചെന്ന് റിപ്പോർട്ട്. മാവോയിസ്റ്റുകളുടെ കത്തിനെയും പൊലീസിനെയും ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ നൂറുകണക്കിന് മാവോയിസ്റ്റുകള്‍ക്ക് രോഗം ബാധിച്ചതായി ബസ്തര്‍ പൊലീസിന് വിവരം ലഭിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാരണം ഇവര്‍ക്ക് ഭക്ഷണവും മരുന്നും ലഭിച്ചില്ലെന്ന് പൊലീസ് പറയുന്നു.

അതേ സമയം കീഴടങ്ങിയാൽ സൗജന്യ ചികിത്സ പൊലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ബസ്തറിലെ വനമേഖലയില്‍ രോഗബാധയേറ്റ് മരിച്ച 10 പേരെ സംസ്‌കരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി പ്രവര്‍ത്തകര്‍ കൊറോണ ബാധിച്ച് മരിച്ചെന്ന് വനിതാ നേതാവിന് മാവോയിസ്റ്റ് എഴുതിയ കത്താണ് പൊലീസ് കണ്ടെടുത്തത്. ഈ കത്ത് ബസ്തര്‍ ഐജി പി സുന്ദര്‍രാജ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.

രോഗബാധയെ തുടര്‍ന്ന് നിരവധി പേര്‍ സംഘടന വിട്ടെന്നും ഉന്നത നേതാക്കള്‍ക്കടക്കം 200ഓളം മാവോയിസ്റ്റുകള്‍ക്ക് രോഗം ബാധിച്ചെന്നും പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here