Home Covid-19 കേരളത്തിൽ നാലു പഞ്ചായത്തുകളിൽ കൊറോണ വ്യാപനം 100 ശതമാനം; 58 പഞ്ചായത്തുകളിൽ 50 ശതമാനം

കേരളത്തിൽ നാലു പഞ്ചായത്തുകളിൽ കൊറോണ വ്യാപനം 100 ശതമാനം; 58 പഞ്ചായത്തുകളിൽ 50 ശതമാനം

0

തിരുവനന്തപുരം: സംസ്ഥാനത്ത് നാലു പഞ്ചായത്തുകളിൽ കൊറോണ വ്യാപനം 100 ശതമാനം. തിരുവനന്തപുരത്തെ പനവൂർ, കാസർകോട്ടെ കുംപഡാജെ, പൈവളിഗെ,വോർക്കാടി പഞ്ചായത്തുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 100 രേഖപ്പെടുത്തിയത്. പതിനൊന്നു ജില്ലകളിലെ 58 പഞ്ചായത്തുകളിൽ ടി.പി.ആർ 50 ശതമാനം കടക്കുക കൂടി ചെയ്തതോടെ ലോക്ക്ഡൗൺ നീട്ടിയേക്കുമെന്നാണ് സൂചന.

അതിതീവ്ര വ്യാപനമുള്ള മറ്റ് പഞ്ചായത്തുകൾ:

എറണാകുളം ചേന്ദമംഗംലം (ടി.പി.ആർ 90), മലപ്പുറം തേഞ്ഞിപ്പാലം (79), പാലക്കാട് പെരുങ്ങോട്ടുകുറിശി (76), എറണാകുളം ചോറ്റാനിക്കര (72), മുളവുകാട് (70).

രോഗവ്യാപനം 50% കടന്ന പഞ്ചായത്തുകൾ

മലപ്പുറം-14എറണാകുളം-12കാസർകോട്-9തൃശൂർ-5കണ്ണൂർ-5തിരുവനന്തപുരം-4ആലപ്പുഴ-4പാലക്കാട്-3കൊല്ലം-2കോഴിക്കോട്-2കോട്ടയം-2′

LEAVE A REPLY

Please enter your comment!
Please enter your name here