Home Covid-19 രോഗ മുക്തനായ ഓസീസ് താരം മെെക്ക് ഹസിക്ക് വീണ്ടും കൊറോണ

രോഗ മുക്തനായ ഓസീസ് താരം മെെക്ക് ഹസിക്ക് വീണ്ടും കൊറോണ

0

മുംബൈ: ഐപിഎല്ലിനിടെ കൊറോണ സ്ഥിരീകരിച്ച ചെന്നെെ സൂപ്പര്‍ കിംഗ് ബാറ്റിംഗ് പരിശീലകനും മുന്‍ ഓസീസ് താരവുമായ മെെക്ക് ഹസിക്ക് വീണ്ടും കൊറോണ സ്ഥിരീകരിച്ചു. രോഗ മുക്തനായ ശേഷം നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് വീണ്ടും രോഗം ബാധിച്ചത്. ശനിയാഴ്ചയാണ് ഹസി കൊറോണ മുക്തനായെന്ന വാർത്ത ചെന്നൈ സൂ സിഇഒ കാശി വിശ്വനാഥൻ പുറത്തുവിട്ടത്.

അദ്ദേഹം അതിവേ​ഗം സുഖം പ്രാപിച്ചുവരികയാണെന്നും സിഇഒ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ന് നടത്തിയ മൂന്നാം പരിശോധനയിൽ ഹസി വീണ്ടും രോഗ ബാധിതനായെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതുസംബന്ധിച്ച് സ്ഥിരീകരണം നൽകാൻ ചെന്നൈ സൂപ്പർ കിം​ഗ്സ് ഇതുവരെ തയാറായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here