Home Covid-19 രാജ്യ തലസ്ഥാനം ഭീതിയുടെ മുൾമുനയിൽ; ഡോക്‌ടർമാർക്ക് കൂട്ടത്തോടെ കൊറോണ; മുതിർന്ന ശസ്ത്രക്രിയാ വിദഗ്ദ്ധൻ രോഗം ബാധിച്ച്‌ മരിച്ചു

രാജ്യ തലസ്ഥാനം ഭീതിയുടെ മുൾമുനയിൽ; ഡോക്‌ടർമാർക്ക് കൂട്ടത്തോടെ കൊറോണ; മുതിർന്ന ശസ്ത്രക്രിയാ വിദഗ്ദ്ധൻ രോഗം ബാധിച്ച്‌ മരിച്ചു

0

ന്യൂഡെൽഹി: കൊറോണ രോഗികളെ ചികിത്സിക്കുന്ന ഡെൽഹി സരോജ ആശുപത്രിയിൽ 80 ഡോക്‌ടർമാർക്ക് കൊറോണ സ്ഥിരീകരിച്ചു. മുപ്പത് വർഷത്തോളമായി ആശുപത്രിയിൽ സേവനമനുഷ്ടിക്കുന്ന മുതിർന്ന ശസ്‌ത്രക്രിയാ വിദഗ്ദ്ധൻ കൊറോണ ബാധിച്ച്‌ മരണമടഞ്ഞു. ആശുപത്രിയിലെ സീനിയർ ശസ്‌ത്രക്രിയാ വിദഗ്ദ്ധൻ ഡോ.എ.കെ റാവത്ത് ആണ് മരിച്ചത്. ഇതോടെ ആശുപത്രിയിലെ ചികിത്സ പ്രതിസന്ധിയിലായിരിക്കുകയാണ്.

രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ ആശുപത്രിയിൽ തന്നെ ചികിത്സയിലാണെന്നും 68 പേർ ഹോം ക്വാറന്റൈനിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇതുവരെ സരോജ ആശുപത്രികളിൽ 300 ഡോക്‌ടർമാർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഡോക്‌ടർമാരുടെ കുറവ് മൂലം ആശുപത്രിയിൽ ഒ.പി അടച്ചു.

ഞായറാഴ്‌ച ഡെൽഹിയിലെ തന്നെ ജിടിബി ആശുപത്രിയിൽ യുവ ഡോക്‌ടർ രോഗം ബാധിച്ച് മരണമടഞ്ഞിരുന്നു. ഡോ.അനസ് മുജാഹിദ് (26) ആണ് രോഗം സ്ഥിരീകരിച്ച്‌ മണിക്കൂറുകൾക്കകം മരിച്ചത്.

ഞായറാഴ്‌ച ഡെൽഹിയിൽ 13,336 പുതിയ കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 273 മരണങ്ങളും. പരിശോധനകളുടെ എണ്ണം കുറഞ്ഞതിനാലാണ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ് വന്നത്. 61,552 സാബിളുകളാണ് ഇന്നലെ പരിശോധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here