വാഷിംഗ്ടൺ: അമേരിക്കയിലും കാനഡയിലുമായി നടന്ന് വെടിവയ്പുകളിൽ 11 പേർ മരിച്ചു. കൊളറാഡോയിൽ ഞായറാഴ്ച ഒരു ജന്മദിന ആഘോഷത്തിനിടെ നടന്ന വെടിവയ്പിൽ അക്രമി കാമുകി അടക്കം ആറ് പേരെ വകവരുത്തി. ഇയാളെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി.
മെരിലാൻഡിൽ അക്രമി അയൽക്കാരായ മൂന്നുപേരെ വകവരുത്തി. ടൈംസ്‌ക്വയറിൽ നടന്ന മറ്റൊരു വെടിവയ്പിൽ ഒരു പെൺകുട്ടിയടക്കം മൂന്നു പേർക്ക് പരിക്കേറ്റു.
കൊളറാഡോയിൽ ആഘോഷം നടക്കുന്നതിനിടെ വീട്ടിലേക്ക് വന്ന അക്രമി വീടിനുള്ളിൽ കടന്ന് വെടിവയ്പ് നടത്തുകയായിരുന്നുവെന്ന് കൊളറാഡോ സ്പ്രിംഗ് പോലീസ് പറയുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന കുട്ടികൾക്കാർക്കും പരിക്കില്ല. അക്രമിയെ കുറിച്ചുള്ള വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിനുള്ള കാരണവും വ്യക്തമല്ല.
വാൻക്യുവറിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള റിച്ച്‌മോണ്ട് രാജ്യാന്തര വിമാനത്താവളത്തിലെ പ്രധാന ടെർമിനലിലാണ് രണ്ടാമത്തെ വെടിവയ്പ്. ഒരാൾ കൊല്ലപ്പെട്ടു. അക്രമിയ്ക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.