മലപ്പുറം: ചാരായം വാറ്റുന്നതിനിടെ കൊറോണ രോഗി പിടിയില്‍. എടക്കര സ്വദേശി കൃഷ്ണന് (54) ആണ് പിടിയിലായത്. രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും, എക്സൈസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാറ്റുന്നതിനിടയില്‍ ഇയാളെ പിടികൂടിയത്.
വീട്ടില്‍ പരിശോധന നടന്നുകൊണ്ടിരിക്കുമ്പോഴാണ് പ്രതിക്ക് കൊറോണ സ്ഥിരീകരിച്ചെന്ന സന്ദേശം ആശുപത്രിയില്‍ നിന്ന് വരുന്നത്. ഒടുവില്‍ അറസ്റ്റ് ഒഴിവാക്കിയ സംഘം കേസെടുത്ത് പ്രതിയെ വീട്ടില്‍ ക്വാറന്റീനിലാക്കി മടങ്ങി.
ലോക്ഡൗണ്‍ തുടങ്ങിയതോടെ കൃഷ്ണന് വീടിന്റെ ടെറസ് വാറ്റ് കേന്ദ്രമാക്കുകയായിരുന്നു. നിരവധി വാറ്റുപകരണങ്ങളും ഇയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. പ്രതിക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ക്വാറന്റൈന് പോകേണ്ടിവരും.