Home Local News മൂവാറ്റുപുഴയിൽ ഇടിമിന്നലേറ്റ് ചികിത്സയിൽ കഴിഞ്ഞ ഒരാൾ കൂടി മരിച്ചു; മരണം രണ്ടായി

മൂവാറ്റുപുഴയിൽ ഇടിമിന്നലേറ്റ് ചികിത്സയിൽ കഴിഞ്ഞ ഒരാൾ കൂടി മരിച്ചു; മരണം രണ്ടായി

0

കൊച്ചി : മൂവാറ്റുപുഴയിൽ തട്ടിപ്പണി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇടിമിന്നലേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നയാൾ മരിച്ചു. പേഴക്കാപ്പള്ളി സ്വദേശി എം.ജോജോയാണ് മരിച്ചത്. ഇതോടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്നലെ ഒരാൾ മരിച്ചിരുന്നു.

ആട്ടായത്ത് തച്ചിലുകുടിയിൽ അനൂപ് ഇന്നലെ സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു. ജോജോയുൾപ്പെടെ ഏഴു പേർക്കാണ് മിന്നലേറ്റത്. പരിക്കേറ്റ ബാക്കിയുള്ളവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഇതിൽ ജോജോയുടെയും, മറ്റൊരാളുടെയും നില ഗുരുതരമായിരുന്നു.

തടിപ്പണി കഴിഞ്ഞ് മടങ്ങുമ്പോൾ മഴ പെയ്തതിനെ തുടർന്ന് ഇവർ ഒരു ഷെഡിൽ കയറി നിൽക്കുമ്പോഴാണ് മിന്നലേറ്റത്. മിന്നൽ ഉണ്ടാകുന്ന സമയത്ത് അതീവ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here