തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിൻ്റെ മകൾ പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച കേസിൽ കുറ്റപത്രം നിലനിൽക്കും.ഡ്രൈവർ ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്ന സുധേഷ് കുമാറിൻറെ മകളുടെ കേസ് നിലനിൽക്കില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ട്.
കേസിൽ അന്തിമ തീരുമാനം ഡിജിപിക്ക് വിട്ടെന്ന് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് അറിയിച്ചു. സംഭവം നടന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഡിജിപി കേസിൽ റിപ്പോർട്ട് ആവശ്യപ്പെട്ടത്.
നിലവിലെ ഡിജിപി ലോക്നാഥ് ബെഹ്റ സ്ഥാനമൊഴിയുന്നതിനാൽ ഈ സ്ഥാനത്തേക്ക് സുധേഷ് കുമാറിൻ്റെ പേര് പരിഗണിക്കുന്നുണ്ട്. ഇതിനിടെയാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് കൈമാറിയത്.