Home Covid-19 ആരോഗ്യ പ്രവർത്തകർക്കായി കെഎസ്‌ആർടിസി ഷെഡ്യൂൾ സർവീസ് ആരംഭിച്ചു

ആരോഗ്യ പ്രവർത്തകർക്കായി കെഎസ്‌ആർടിസി ഷെഡ്യൂൾ സർവീസ് ആരംഭിച്ചു

0

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്കായി ഷെഡ്യൂൾ സർവീസ് ആരംഭിച്ച്‌ കെഎസ്‌ആർടിസി. സമ്പൂർണ ലോക്ക് ഡൗൺ നിലവിൽവന്ന സാഹചര്യത്തിലാണിത്. 54 സർവീസുകളാണ് ആരംഭിച്ചിരിക്കുന്നത്.

രാവിലെ 6.30 മുതൽ രാത്രി 8.30 വരെയാണ് സർവീസ് നടത്തുന്നത്. ജില്ലകളിലെ വിവിധ ഡിപ്പോകളിൽ നിന്നും ജില്ലാ കേന്ദ്രങ്ങളിലെ മെഡിക്കൽ കോളേജുകൾ, പ്രധാന ആശുപത്രികൾ കേന്ദ്രീകരിച്ചാണ് സർവീസുകൾ നടത്തുന്നത്.

തിരുവനന്തപുരം സോണിൽ 17 ഷെഡ്യൂളും, (ജില്ല തിരിച്ച്‌: തിരുവനന്തപും- 8, കൊല്ലം -8, പത്തനംതിട്ട-1). എറണാകുളം സോണിൽ 30 ഷെഡ്യൂളും ( ആലപ്പുഴ- 7, കോട്ടയം- 6, എറണാകുളം- 8, തൃശ്ശൂർ- 9) , കോഴിക്കോട് സോണിൽ 7 ( കോഴിക്കോട്- 1, വയനാട്- 6) സർവീസുകളുമാണ് നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here