കൊച്ചി: കോർപ്പറേഷൻ കൗൺസിലറായ സി ഐ ടി യു നേതാവ് കൊറോണ ബാധിച്ച് മരിച്ചു. കൊച്ചി കോർപ്പറേഷൻ അറുപത്തിമൂന്നാം ഡിവിഷൻ കൗൺസിലർ കെ കെ ശിവനാണ് മരിച്ചത്. കൊറോണ ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗവും ഹെഡ് ലോർഡ് ആൻ്റ് ജനറൽ വർക്കേസ് ജില്ലാ സെക്രട്ടറികൂടിയാണ്
കെ.കെ.ശിവൻ. സംസ്കാരം കൊറോണ പ്രോട്ടോകോൾ പ്രകാരം നടക്കും.