Home Covid-19 കൊറോണ വൈറസുകളെ ജൈവായുധമായി ഉപയോഗിക്കാൻ ചൈനയിലെ സൈനിക ശാസ്ത്രജ്ഞർ ആലോചിച്ചിരുന്നു; രേഖകൾ പുറത്ത്

കൊറോണ വൈറസുകളെ ജൈവായുധമായി ഉപയോഗിക്കാൻ ചൈനയിലെ സൈനിക ശാസ്ത്രജ്ഞർ ആലോചിച്ചിരുന്നു; രേഖകൾ പുറത്ത്

0

ബെയ്ജിംഗ്: സാർസ് കൊറോണ വൈറസുകളെ ജൈവായുധമെന്ന നിലയിൽ ഉപയോഗിക്കുന്ന കാര്യം ചൈനയിലെ സൈനിക ശാസ്ത്രജ്ഞർ ആലോചിച്ചിരുന്നതായി രേഖകൾ. ചൈനീസ് പ്രബന്ധമായ ‘ The Unnatural Origin of SARS and New Species of Man-Made Viruses as Genetic Bioweapons’ എന്ന പ്രബന്ധത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

ചൈനീസ് സൈനിക ശാസ്ത്രജ്ഞരും വൈറോജിസ്റ്റുകളും ചേർന്നാണ് പ്രബന്ധം തയ്യാറാക്കിയത്. സാർസ് കൊറോണ വൈറസുകളെ ജനിതക ആയുധങ്ങളുടെ പുതിയ യുഗം എന്ന് മുദ്രകുത്തപ്പെടും.

വളർന്നുവരുന്ന ഹ്യൂമൻഡിസീസ് വൈറസായി ഇവ കൈകാര്യം ചെയ്യാനും പിന്നീടത് ആയുധമായി ഉപയോഗിക്കാനും മുൻപൊരിക്കലും കാണാത്ത വിധത്തിൽ അഴിച്ചുവിടാനും കഴിയുമെന്ന് പ്രബന്ധത്തിൽ പറയുന്നു.

2015 ൽ ചൈനയിലെ മുൻനിര സൈനിക ശാസ്ത്രജ്ഞർ സാർസ് കൊറോണ വൈറസുകളെ കുറിച്ച് പറയുകയും മൂന്നാംലോക മഹായുദ്ധം ജൈവായുധങ്ങളുടെ പോരാട്ടമായിരിക്കുമെന്ന് പ്രവചിക്കുകയും ചെയ്തിരുന്നതായാണ് രേഖകളിൽ പറയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here