ഗ്വാളിയോര്‍: ആന്റി വൈറല്‍ മരുന്നായ റെംഡിസിവിറുമായി വന്ന വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറിയ സംഭവം വ്യോമയാന അധികൃതര്‍ അന്വേഷിക്കും. ഗ്വാളിയോര്‍ കലക്ടറാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തിലുണ്ടായിരുന്ന റെംഡിസിവിര്‍ മരുന്ന് സുരക്ഷിതമാണെന്നാണ് വിവരം.
മധ്യപ്രദേശ് സര്‍ക്കാറിന്റെ വിമാനമാണ് കഴിഞ്ഞ ദിവസം ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ തെന്നിമാറിയത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് ആദ്യ ഘട്ടത്തില്‍ വന്ന വിവരം. പൈലറ്റിനും സഹപൈലറ്റിനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
രാജ്യത്ത് ഏറെ ആവശ്യമുള്ളതാണ് കൊറോണ ചികിത്സക്ക് ഉപയോഗിക്കുന്ന റെംഡിസിവിര്‍ മരുന്ന്. ഈ മരുന്ന് കരിഞ്ചന്തയില്‍ വന്‍ വില ഈടാക്കി വിറ്റതിന് നിരവധി പേര്‍ രാജ്യത്താകമാനം അറസ്റ്റിലായിട്ടുണ്ട്. മരുന്നിന്റെ നിരവധി വ്യാജ പതിപ്പുകളും വിവിധയിടങ്ങളില്‍ പിടിച്ചെടുത്തിരുന്നു.