കൊറോണ മൂന്നാംതരംഗം നേരിടാന്‍ സജ്ജമാകാൻ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നിർദ്ദേശം

ന്യൂഡെല്‍ഹി: കൊറോണ മൂന്നാം തരംഗം നേരിടാന്‍ സുസജ്ജമാവാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. സാഹചര്യം മുന്‍പില്‍ കണ്ട് ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ എന്നിവര്‍ അടങ്ങുന്ന ബെഞ്ച് നിര്‍ദേശം നല്‍കിയത്.

കൊറോണ മൂന്നാം തരംഗം രാജ്യത്തുണ്ടായാല്‍ അത് മുതിര്‍ന്നവരേക്കാള്‍ കുഞ്ഞുങ്ങളെയാണ് ബാധിക്കുക. മുതിര്‍ന്നവരേക്കാള്‍ കുഞ്ഞുങ്ങള്‍ക്ക് ആജിവനശക്തി കൂടുതലാണെങ്കിലും രോഗം വന്നാല്‍ മാതാപിതാക്കളുടെ സഹായം വേണ്ടിവരുന്നു. രോഗം വന്നാല്‍ കുഞ്ഞുങ്ങള്‍ പ്രയാസപ്പെട്ടേക്കാം എന്നും വിദഗ്ദ്ധരുടെ മുന്നറിയിപ്പ് ചൂണ്ടികാട്ടി കോടതി പറഞ്ഞു.

ഓക്‌സിജന്‍ വിനിയോഗം സംബന്ധിച്ച് പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കാന്‍ കേന്ദ്രത്തേയും ഡെല്‍ഹി സര്‍ക്കാരിനേയും അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഡെല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം രോഗികള്‍ മരിക്കുന്നു എന്നത് നിഷേധിക്കാനാവില്ല. ഈ സാഹചര്യത്തില്‍ ഇനി ഉത്തരവുണ്ടാവുന്നത് വരെ ഡെല്‍ഹിക്ക് 700 എടി ഓക്‌സിജന്‍ വിതരണം ഉറപ്പാക്കണം എന്നും കോടതി നിര്‍ദേശിച്ചു.