Home Covid-19 ലോക്ക് ഡൗണിന് മുന്നേ ഇന്ന് തിരക്ക് നിയന്ത്രിക്കാന്‍ പോലീസ്

ലോക്ക് ഡൗണിന് മുന്നേ ഇന്ന് തിരക്ക് നിയന്ത്രിക്കാന്‍ പോലീസ്

0

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യ ത്തില്‍ പൊതുനിരത്തുകളിലും കടകളിലും വ്യാപാരസ്ഥാപനങ്ങളിലും മറ്റും ഇന്ന് ഉണ്ടാകാവുന്ന തിരക്ക് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കും.

അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും മറ്റും സ്വാഭാവികമായി ഉണ്ടാകാവുന്ന തിരക്ക് നിയന്ത്രിക്കാന്‍ പോലീസിനെ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

മാസ്‌കിന്റെ ശരിയായ ഉപയോഗം, സാനിറ്റൈസറിന്റെ ലഭ്യത, സാമൂഹിക അകലം പാലിക്കല്‍ എന്നീ നിബന്ധനകളില്‍ ഒരു തരത്തിലുമുള്ള ലംഘനവും അനിവദിക്കില്ല.

രണ്ട് മീറ്റര്‍ അകലം പാലിക്കാതെയും, സാനിറ്റൈസര്‍ ലഭ്യമാക്കാതെയുമിരുന്നാല്‍ കടയുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നത് തുടരും.

തിക്കും തിരക്കും ആള്‍ക്കൂട്ടവും ഉണ്ടാകാതിരിക്കാന്‍ പോലീസ് പരിശോധനകളും പട്രോളിങും ശക്തമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here