Home Covid-19 കൃ​ത്യ​മാ​യി വാ​ക്‌​സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ത്ത​ത് രാ​ജ്യത്ത് ര​ണ്ടാം ഘ​ട്ട കൊറോണ വ്യാ​പ​ന​ത്തി​ന് കാ​ര​ണമായി : രാഹുൽ ഗാന്ധി

കൃ​ത്യ​മാ​യി വാ​ക്‌​സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ത്ത​ത് രാ​ജ്യത്ത് ര​ണ്ടാം ഘ​ട്ട കൊറോണ വ്യാ​പ​ന​ത്തി​ന് കാ​ര​ണമായി : രാഹുൽ ഗാന്ധി

0

ന്യൂ​ഡെൽ​ഹി: കൃ​ത്യ​മാ​യി എ​ല്ലാ​വ​ർ​ക്കും വാ​ക്‌​സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ത്ത​ത് ഉ​ൾ​പ്പെ​ടെയുള്ള കേന്ദ്രത്തിൻ്റെ നടപടികളാണ് രാ​ജ്യത്ത് ര​ണ്ടാം ഘ​ട്ട കൊറോണ വ്യാ​പ​ന​ത്തി​ന് കാ​ര​ണമായതെന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഈ സാഹചര്യത്തിൽ
ദു​ര​ഭി​മാ​നം വെ​ടി​ഞ്ഞ് യാ​ഥാ​ർ​ഥ്യ ബോ​ധ​ത്തോ​ടെ വി​ഷ​യ​ങ്ങ​ളെ സ​മീ​പി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യോ​ട് രാ​ഹു​ൽ ഗാ​ന്ധി ആവശ്യപ്പെട്ടു.

ഇനിയെങ്കിലും രാ​ജ്യ​ത്തെ കൊറോണ വാ​ക്സി​നേ​ഷ​ൻ ദ്രു​ത​ഗ​തി​യി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​ക്ക് എ​ഴു​തി​യ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. എ​ത്ര​യും വേ​ഗം രാ​ജ്യ​ത്തെ എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും വാ​ക്‌​സി​നേ​ഷ​ൻ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി എ​ടു​ക്ക​ണം.സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​യാ​ണ് രാ​ജ്യ​ത്തെ വീ​ണ്ടും ലോ​ക്ക്ഡൗ​ണി​ലേ​ക്ക് ന​യി​ച്ച​ത്. കൊറോണ വ്യാ​പ​ന​ത്തി​ന്‍റെ ഇ​ര​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം.

ഇ​ന്ത്യ​യെ സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് നി​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണം. മ​റി​ച്ചാ​യാ​ൽ വൈ​റ​സി​ന്‍റെ വ്യാ​പ​നം രാ​ജ്യ​ത്ത് രൂ​ക്ഷ​മാ​കും. ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്യ​ണം. ഇ​ന്ത്യ​യി​ൽ വീ​ണ്ടും ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ അ​തു​ണ്ടാ​ക്കു​ന്ന സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​ലു​താ​യി​രി​ക്കു​മെ​ന്നും രാഹുൽ ഗാന്ധി കത്തിലൂടെ മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here