Home Politics സര്‍ക്കാരിനെതിരായ അട്ടിമറി ശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്‍കാന്‍ ജി സുകുമാരന്‍ നായര്‍ ശ്രമിച്ചെന്ന് സിപിഎം

സര്‍ക്കാരിനെതിരായ അട്ടിമറി ശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്‍കാന്‍ ജി സുകുമാരന്‍ നായര്‍ ശ്രമിച്ചെന്ന് സിപിഎം

0

തിരുവനന്തപുരം: സര്‍ക്കാരിനെതിരായ അട്ടിമറി ശ്രമങ്ങൾക്ക് സാമുദായിക ചേരുവ നൽകാൻ എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പരസ്യപ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച് സിപിഎം. സുകുമാരൻ നായർ സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ കോൺഗ്രസുമായും ബിജെപിയുമായി കൈകോര്‍ത്തുവെന്ന് ദേശാഭിമാനിയിലെ ലേഖനത്തില്‍ സിപിഐഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ കുറ്റപ്പെടുത്തി.

വർഗീയ ധ്രുവീകരണത്തിന് എതിരായ പോരാട്ടത്തിന് എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് വിജയം ഊർജമാകുമെന്നും എ.വിജയരാഘവന്‍ പറയുന്നു. തെരഞ്ഞെടുപ്പ് ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നടത്തിയ അഭിപ്രായങ്ങളെ വിമര്‍ശിച്ച് നേരത്തെ മുഖ്യമന്ത്രി രംഗത്ത് എത്തിയിരുന്നു.

അതേസമയം എല്‍ഡിഎഫിനോട് വിരോധമില്ലെന്നും തെരഞ്ഞെടുപ്പ് ദിവസത്തെ പ്രസ്താവന വളച്ചൊടിച്ചതാണെന്നുമുള്ള നിലപാടിലായിരുന്നു എന്‍എസ്എസ്. എന്‍എസ്എസ് എന്നും സ്വതന്ത്രനിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഇനിയും അത് തുടരുമെന്നും സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നടത്തിയ അഭിപ്രായങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ നടപടി അദ്ദേഹത്തിന്‍റെ പദവിക്ക് യോജിച്ചതാണോയെന്ന് അദ്ദേഹം ചിന്തിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചിരുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്ത് എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here