Home Politics തോമസ് ഐസ്‌ക് എന്‍ഡിഎ നേതാവിന്റെ വീട്ടില്‍ വിരുന്നില്‍ പങ്കെടുത്തത് തുടര്‍ ഭരണത്തിന് ബിജെപി പിന്തുണയുടെ തെളിവ്: ടി ജെ വിനോദ്

തോമസ് ഐസ്‌ക് എന്‍ഡിഎ നേതാവിന്റെ വീട്ടില്‍ വിരുന്നില്‍ പങ്കെടുത്തത് തുടര്‍ ഭരണത്തിന് ബിജെപി പിന്തുണയുടെ തെളിവ്: ടി ജെ വിനോദ്

0

കൊച്ചി: മുന്‍ മന്ത്രി തോമസ് ഐസക് വൈപ്പിനിലെ എന്‍ഡിഎ നേതാവിന്റെ വീട്ടില്‍ അത്താഴ വിരുന്നില്‍ പങ്കെടുത്തത് പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണത്തിന് ബിജെപി നല്‍കിയ പിന്തുണയുടെ നേരിട്ടുള്ള തെളിവാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ്. എം എല്‍ എ.സര്‍ക്കാരിന് തുടര്‍ഭരണം നല്‍കികേരളത്തിലെ ജനങ്ങളെ ബിജെപി തോല്‍പ്പിച്ചതിന്റെ തെളിവാണ് തോമസ് ഐസക് അത്താഴ വിരുന്നില്‍ പങ്കെടുക്കുന്ന ചിത്രം.

വൈപ്പിനില്‍ മാത്രമല്ല, കളമശ്ശേരിയില്‍ ഉള്‍പ്പെടെ ഇതു തന്നെയാണ് സംഭവിച്ചത്. ഇടതു തരംഗമല്ല,കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ ലക്ഷ്യത്തിന്റെ കേരളത്തിലെ ഗുണഭോക്താക്കള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ സിപിഎം.കേരളമെമ്പാടും ബിജെപിയുടെ സഹായമാണ് സിപിഎം തേടിയതെങ്കില്‍ എറണാകുളം ജില്ലയില്‍ ഇടതുപക്ഷത്തിന്റെ ബി ടീമായി മുതലാളിമാര്‍ നയിക്കുന്ന ട്വന്റി 20യുമുണ്ടായിരുന്നുവെന്നും ടി ജെ വിനോദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here