Home Politics വിഴുപ്പലക്കിയതിനുള്ള മറുപടിയാണ് ജനം തന്നത്; ജനങ്ങളെക്കൊണ്ട് തല്ലിക്കാതെ സ്വയം കുഴിയെടുത്ത് മൂടുന്നതാകും നല്ലത്; കോൺഗ്രസ് വിഴുപ്പലക്കലിൽ പൊട്ടിത്തെറിച്ച് ഷിബു ബേബിജോണ്‍

വിഴുപ്പലക്കിയതിനുള്ള മറുപടിയാണ് ജനം തന്നത്; ജനങ്ങളെക്കൊണ്ട് തല്ലിക്കാതെ സ്വയം കുഴിയെടുത്ത് മൂടുന്നതാകും നല്ലത്; കോൺഗ്രസ് വിഴുപ്പലക്കലിൽ പൊട്ടിത്തെറിച്ച് ഷിബു ബേബിജോണ്‍

0

കൊല്ലം: നിയമസഭാ തെരെഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ യുഡിഎഫില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ തലപൊക്കുകയാണ്. പരസ്പരം പഴിചാരി പല നേതാക്കളും ഇതിനോടകം രംഗത്ത് വന്നുകഴിഞ്ഞു. കോൺഗ്രസ് വിഴുപ്പലക്കലിൽ പൊട്ടിത്തെറിച്ചാണ് ചവറ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയായിരുന്ന ഷിബു ബേബിജോൺ ഇപ്പോള്‍ യുഡിഎഫ് നേതാക്കള്‍ക്ക് എതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് വലിയൊരു പടുകുഴിയിലേക്ക് നിലംപതിച്ചിരിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ നിലനില്‍പ്പ് തന്നെ കണ്‍മുമ്പില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. ഷിബു ബേബിജോണ്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. പരസ്യമായും രഹസ്യമായും വിഴുപ്പലക്കിയതിനുള്ള മറുപടിയാണ് ജനം തന്നതെന്നും ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ പറയുന്നു. ജനങ്ങളെക്കൊണ്ട് തല്ലിക്കാതെ സ്വയം ഒരു കുഴിയെടുത്ത് മൂടുന്നതാകും നല്ലെതെന്നും അദ്ദേഹം കുറിച്ചു.

ഷിബു ബേബി ജോണിന്റെ ഫെയ്‌സ് പോസ്റ്റ് ഇങ്ങിനെ:-

കേരളത്തിലെ മതേതര ജനാധിപത്യ ചേരിയായ ഐക്യജനാധിപത്യ മുന്നണി തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് വലിയൊരു പടുകുഴിയിലേക്ക് നിലംപതിച്ചിരിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ നിലനില്‍പ്പ് തന്നെ കണ്‍മുമ്പില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. എന്നാല്‍ അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതെ പരസ്യമായും രഹസ്യമായുമൊക്കെ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തില്‍ കൂടുതല്‍ അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്താണ്?

മാധ്യമങ്ങളോട് എന്ത് പറയണം, പാര്‍ട്ടിവേദിയില്‍ എന്ത് പറയണമെന്ന തിരിച്ചറിവ് പോലുമില്ലാത്തവരോട് സഹതപിക്കാന്‍ മാത്രമെ സാധിക്കുകയുള്ളു. നിങ്ങളുടെ ഈ അധ:പതനത്തിനുള്ള മറുപടിയാണ് ജനം തന്നത്. എന്നാല്‍ ‘എന്നെ തല്ലണ്ടമ്മാ ഞാന്‍ നന്നാവൂല’ എന്ന സന്ദേശമാണ് നിങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇനിയും അവരെ കൊണ്ട് തല്ലിക്കാതെ സ്വയം ഒരു കുഴിയെടുത്ത് മൂടുന്നതാകും നല്ലത്.
അല്ല… അതാണല്ലോ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here