കൊറോണക്കെതിരേ സ്പുട്‌നിക് വി യുടെ ഒറ്റ ഡോസ് വാക്സീനുമായി റഷ്യ; 80 ശതമാനം ഫലപ്രദം

മോസ്‌കോ : കൊറോണ പ്രതിരോധ വാക്സിനായ സ്പുട്‌നിക്കിന്റെ ഒറ്റഡോസ് വാ‌ക്ലിന് റഷ്യ അനുമതി നൽകി. സ്പുട്‌നിക് വി യുടെ ഒറ്റഡോസ് വകഭേദത്തിന് റഷ്യ അനുമതി നൽകി. സ്പുട്‌നിക് ലൈറ്റ് എന്നാണ് പുതിയ വാക്‌സിന്റെ പേര്. സ്പുട്‌നിക് V രണ്ടു ഡോസ് നൽകേണ്ടി വരുമ്പോൾ സ്പുട്‌നിക് ലൈറ്റ് ഒരു ഡോസ് നൽകിയാൽ മതിയാകും.

രണ്ടു ഡോസുള്ള സ്പുട്‌നിക് വി യ്ക്ക് 91.6 ശതമാനം ഫലപ്രാപ്തിയുള്ളത്. എന്നാൽ സ്പുട്‌നിക് ലൈറ്റിന് ഒറ്റഡോസിൽ 79.4 ശതമാനം ഫലപ്രാപ്തിയാണുള്ളതെന്ന് റഷ്യൻ ഡയറക്‌ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു.

റഷ്യയിൽ 2020 ഡിസംബർ അഞ്ചു മുതൽ 2021 ഏപ്രിൽ 15 വരെ നടന്ന വാക്‌സിനേഷനിൽ സ്പുട്‌നിക് ലൈറ്റ് നൽകിയിരുന്നു. കുത്തിവയ്പ്പ് നൽകി 28 ദിവസത്തിനു ശേഷം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫലപ്രാപ്തിയെക്കുറിച്ചുള്ള നിഗമനത്തിലെത്തിയത്. ഇന്ത്യയിലും സ്പുട്‌നിക് വാക്സിന് അനുമതി നൽകിയിട്ടുണ്ട്.

കൊറോണ രണ്ടാംതരംഗം രൂക്ഷമായതിന് പിന്നാലെ റഷ്യയിൽ നിന്ന് സ്പുട്നിക് വാക്സിൻ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. എന്നാൽ മരുന്നിന് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയോ, അമേരിക്കയിലെ ഫുഡ്സ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെയോ അനുമതി ലഭിച്ചിട്ടില്ല. 10 ഡോളറിൽ താഴെയാണ് മരുന്നിന് വില. ഏതാണ്ട് 700 രൂപയോളം വരുമിത്.