ജില്ലകൾ തിരിച്ച് കടുത്ത നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം ദിവസേന വർധിക്കുന്നതോടെ വരും ദിവസങ്ങളിൽ ജില്ലകൾ തിരിച്ച് കടുത്ത നിയന്ത്രണത്തിന് സാധ്യത. ഞായറാഴ്ച വരെ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീട്ടുമെന്നാണ് സൂചന. രോഗികളുടെ എണ്ണം നാല്‍പതിനായിരം കടന്നതോടെയാണ് കൂടുതല്‍ ജില്ലകള്‍ ഭാഗികമായി അടച്ചിടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

എറണാകുളത്തിനും കോഴിക്കോടിനും പിന്നാലെ മറ്റു ജില്ലകളിലും നിയന്ത്രണം കടുപ്പിക്കും. അതേസമയം പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റര്‍ ബെഡുകളും നിറയുകയാണ്.

നിലവില്‍ സംസ്ഥാനത്ത് ഓക്‌സിജന്‍ പ്രതിസന്ധി ഇല്ലെന്ന് സര്‍ക്കാര്‍ പറയുമ്പോഴും വരും ദിവസങ്ങളില്‍ സാഹചര്യം വഷളാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. അതേസമയം സംസ്ഥാന തല ഓക്‌സിജന്‍ വാര്‍ റൂം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.