Home Covid-19 ശമനമില്ലാതെ രോഗ പകർച്ച; ഇന്ത്യയിൽ പ്രതിദിന രോഗികളുടെ എണ്ണം നാല്​ ലക്ഷം പിന്നിട്ടു

ശമനമില്ലാതെ രോഗ പകർച്ച; ഇന്ത്യയിൽ പ്രതിദിന രോഗികളുടെ എണ്ണം നാല്​ ലക്ഷം പിന്നിട്ടു

0

ന്യൂഡെൽഹി: ഇന്ത്യയിൽ കഴിഞ്ഞ ഏതാനും ദിവസമായി മൂന്നര ലക്ഷത്തിന് മുകളിലായിരുന്ന പ്രതിദിന കൊറോണ രോഗികളുടെ എണ്ണത്തിൽ വീണ്ടും വൻ വർധന. രോഗ വ്യാപനത്തിൻ്റെ രണ്ടാം തരംഗത്തിൽ ഭീതി വർധിപ്പിച്ചാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗികളുടെ സംഖ്യ വീണ്ടും ഉയർന്നത്. 4,12,262 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 2,10,77,410 ആയി ഉയര്‍ന്നു.

രാജ്യത്ത് 3,980 പുതിയ കൊറോണ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു .ഇതോടെ ആകെ മരണസംഖ്യ 2,30,168 ആയി ഉയര്‍ന്നു.അതെ സമയം കഴിഞ്ഞ ദിവസം മാത്രം 3,29,113 പേര്‍ക്ക്​ രോഗമുക്​തിയുണ്ടായി.

ഇതുവരെ 1,72,80,844 പേരാണ്​ കൊറോണ ബാധയില്‍ നിന്ന് മുക്തരായത് ​. 35,66,398 പേരാണ്​ സജീവ രോഗബാധിതര്‍.

LEAVE A REPLY

Please enter your comment!
Please enter your name here