ലോക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ജ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് മ​തി​മ​റ​ന്നു ; പാ​ർ​ട്ടി​യി​ൽ പു​നഃ​സം​ഘ​ട​ന വേ​ണ​മെ​ന്ന് കെസി ജോ​സ​ഫ്

കോ​ട്ട​യം: കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ പു​നഃ​സം​ഘ​ട​ന വേ​ണ​മെ​ന്ന് കെസി ജോ​സ​ഫ്. രാ​ഷ്ട്രീ​യ കാ​ര്യ സ​മ​തി ഉ​ട​ൻ വി​ളി​ച്ച് ചേ​ർ​ക്ക​ണ​മെ​ന്നും നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ​ക്ക് തോ​ൽ​വി​യി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി.

തൊ​ലി​പ്പു​റ​ത്തെ ചി​കി​ത്സ​കൊ​ണ്ട് കാ​ര്യ​മി​ല്ല. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ജ​യ​ത്തി​ൽ മ​തി​മ​റ​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം മൂ​ടി​വ​യ്ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും കെസി ജോ​സ​ഫ് കു​റ്റ​പ്പെ​ടു​ത്തി.