Home National ഡിഎംകെയുടെ വിജയത്തിന് പിന്നാലെ നാവ് മുറിച്ച്‌ യുവതിയുടെ വഴിപാട്

ഡിഎംകെയുടെ വിജയത്തിന് പിന്നാലെ നാവ് മുറിച്ച്‌ യുവതിയുടെ വഴിപാട്

0

ചെന്നൈ: തമിഴ്നാട്ടിൽ ഡി.എം.കെ അധികാരം ഉറപ്പിച്ചതിനു പിന്നാലെ നാവ് മുറിച്ച്‌ പാർട്ടി അനുഭാവി. അമിതമായ രാഷ്ട്രീയ ആരാധനമൂലം ഈ മാസം നടന്ന ഇത്തരത്തിലുളള രണ്ടാമത്തെ സംഭവമാണ് ഇത്. ഡിഎംകെ. അധികാരത്തിലെത്തുകയാണെങ്കിൽ നാവ് മുറിച്ചെടുത്ത് ദൈവത്തിന് സമർപ്പിക്കാമെന്ന് യുവതി നേരത്തെ വ്രതമെടുത്തിരുന്നു. ഈ വാ​ഗ്‍ദാനം പൂർത്തീകരിക്കുന്നതിനായാണ് മുറിച്ചെടുത്ത നാവുമായി ക്ഷേത്രത്തിലെത്തിയത്.

32 കാരി നാവ് സ്വയം മുറിച്ചെടുത്ത് രാമനാഥപുരം ജില്ലയിലെ പരമക്കുടി മുത്തലമ്മൻ കോവിലിൽ എത്തുകയായിരുന്നു. എന്നാൽ ക്ഷേത്രം തുറക്കാത്തതിനാൽ ഇവർക്ക് ഏറെനേരം പുറത്തുനിൽക്കേണ്ടിവന്നു. ഇതിനിടെയാണ് വായിൽനിന്ന് ചോരയൊലിച്ച്‌ നിൽക്കുന്ന യുവതി നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നതും ആശുപത്രിയിൽ എത്തിച്ചതും.

വായിൽനിന്ന് ചോരയൊലിക്കുന്ന നിലയിൽ കണ്ട യുവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.2015ൽ ജയലളിതയെ കോടതി ശിക്ഷിച്ചപ്പോ​ൾ തമിഴ്നാട്ടിലെ വിവിധ ജില്ലകളിലായി പാർട്ടി അനുഭാവികൾ ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ പേരിൽ ലക്ഷക്കണക്കിന് രൂപയാണ് അണ്ണാഡിഎംകെയ്ക്ക് നഷ്ടപരിഹാരം നൽകേണ്ടതായി വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here