Home Politics വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് ലഭിച്ചത് ആയിരത്തിലേറെ വോട്ടുകൾ

വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് ലഭിച്ചത് ആയിരത്തിലേറെ വോട്ടുകൾ

0

കണ്ണൂർ: ധർമ്മടം മണ്ഡലത്തിൽ മത്സരിച്ച വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് ലഭിച്ചത് ആയിരത്തിലേറെ വോട്ടുകൾ. മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് ഇവർ മത്സരത്തിനിറങ്ങിയത്. ധർമ്മടത്ത് മത്സരിക്കാൻ ആകെ ഒമ്പത് സ്ഥാനാർഥികളാണ് ഉണ്ടായിരുന്നത്. നോട്ടയ്ക്കും മുന്നൂറോളം വോട്ട് ലഭിച്ചിട്ടുണ്ട്.

ആകെ ലഭിച്ച വോട്ടുകളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനമാണ് ഇവർക്ക് ലഭിച്ചത്. ധർമ്മടം മണ്ഡലത്തിലെ സ്ഥാനാർഥിത്വം പ്രതിഷേധത്തിന്റെ ഭാഗമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വാളയാർ പെൺകുട്ടികളുടെ അമ്മ മത്സരിക്കാനെത്തിയത്. കുട്ടികളുടെ മരണത്തിന്റെ പ്രതീകാത്മകമായി കുഞ്ഞുടുപ്പുകൾ ഉയർത്തിയാണ് വാളയാർ അമ്മ വോട്ട് ചോദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here