ന്യൂഡല്‍ഹി: പിഎഫ് ഇന്‍ഷുറന്‍സ് ആനുകൂല്യം ഏഴ് ലക്ഷം രൂപയായി ഉയര്‍ത്തി. നിലവില്‍ ആറ് ലക്ഷമായിരുന്നു. കൊറോണ വ്യാപനം നിയന്ത്രണാതീതമാകുന്ന സാഹചര്യത്തിലാണ് നടപടി. കുറഞ്ഞ ആനുകൂല്യം 2.5 ലക്ഷം രൂപയായിരുന്നത് മുന്‍കാല പ്രാബല്യത്തോടെ പുനഃസ്ഥാപിച്ചു.
2018 ല്‍ കുറഞ്ഞ ആനുകൂല്യം രണ്ടില്‍ നിന്നു രണ്ടര ലക്ഷമായി 2 വര്‍ഷത്തേക്ക് ഉയര്‍ത്തിയിരുന്നു. ഇതിന്റെ കാലാവധി 2020 ഫെബ്രുവരി 14ന് അവസാനിച്ചു. പുതിയ വിജ്ഞാപനത്തിന് 2020 ഫെബ്രുവരി 15 മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. ഇപിഎഫ്‌ഒ ബോര്‍ഡും ഇത് അംഗീകരിച്ചു.