Home Politics പാലായിൽ മാണി സി. കാപ്പനും ജോസ് കെ. മാണിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 1231 വോട്ടുകൾക്ക് കാപ്പൻ ലീഡ് ചെയ്യുന്നു

പാലായിൽ മാണി സി. കാപ്പനും ജോസ് കെ. മാണിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 1231 വോട്ടുകൾക്ക് കാപ്പൻ ലീഡ് ചെയ്യുന്നു

0

കോട്ടയം: പാലായിൽ മാണി സി. കാപ്പനും ജോസ് കെ. മാണിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ജോസ് കെ. മാണി 132 വോട്ടിന് ലീഡ് ചെയ്തു. എന്നാൽ ഇ.വി.എം. എണ്ണിത്തുടങ്ങിയതോടെ മാണി സി. കാപ്പൻ ലീഡ് തിരിച്ചു പിടിച്ചു. 333 വോട്ടിന് കാപ്പൻ ലീഡ് ചെയ്തെങ്കിലും വൈകാതെ ജോസ് കെ. മാണി ലീഡ് തിരിച്ചു പിടിച്ചു. എന്നാൽ വൈകാതെ കാപ്പൻ വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. അവസാനം പുറത്തുവന്ന ഫല സൂചനകൾ പ്രകാരം 1231 വോട്ടുകൾക്ക് കാപ്പൻ ലീഡ് ചെയ്യുന്നുണ്ട്.

എക്സിറ്റ് പോൾ ഫലങ്ങളെല്ലാം തന്നെ ജോസ് കെ. മാണിയ്ക്കാണ് സാധ്യത കൽപ്പിച്ചത്.

ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് പാലാ. യു.ഡി.എഫിലേക്ക് പോയ കാപ്പനെയാണോ എൽ.ഡി.എഫിലേക്ക് പോയ ജോസ് കെ. മാണിയെ ആണോ പാലാ ജയിപ്പിക്കുന്നതെന്ന് വരും മണിക്കൂറുകളിൽ അറിയാം.

LEAVE A REPLY

Please enter your comment!
Please enter your name here