കേരളാ കോണ്‍ഗ്രസ് എമ്മിന് അഞ്ചുസീറ്റ് ; ജോസഫിന് രണ്ടു സീറ്റ്

കോട്ടയം : ജോസ് കെ മാണി പാലായില്‍ കടപുഴകി വീണമെങ്കിലും കേരളാ കോണ്‍ഗ്രസ് എമ്മിന് അഞ്ചിടത്ത് ജയിക്കാന്‍ കഴിഞ്ഞു. ജോസഫ് വിഭാഗം രണ്ടിടത്താണു ജയിച്ചത്. വഴിപിരിഞ്ഞ് ഇരുമുന്നണികളിലും എത്തിയ കേരളാ കോ ണ്‍ഗ്രസുകള്‍ ഇക്കുറി ആകെ 22 സീറ്റുകളിലാണ് മത്സരിച്ചത്. കേരളാ കോണ്‍ഗ്രസ് എം 12 സീറ്റിലും പിജെ ജോസഫ് നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസ് പത്തു സീറ്റിലും.

പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, റാന്നി, തൊടുപുഴ, ഇടുക്കി, ഇരിക്കൂര്‍, ചാലക്കുടി, പെരുമ്പാവൂര്‍, പിറവം, ചങ്ങനാശ്ശേരി എന്നീ മണ്ഡലങ്ങളിലാണ് കേരളാ കോണ്‍ഗ്രസ് (എം) മത്സരിച്ചത്. ഇതിൽ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, റാന്നി, ഇടുക്കി, ചങ്ങനാശ്ശേരി മണ്ഡലങ്ങളിലാണ് കേരളാ കോണ്‍ഗ്രസ് എം വിജയക്കൊടി പാറിച്ചത്.

തൃക്കരിപ്പൂര്‍, കടുത്തുരുത്തി, ഏറ്റുമാനൂര്‍, ചങ്ങനാശേരി, തിരുവല്ല, കുട്ടനാട്, തൊടുപുഴ, ഇടുക്കി, കോതമംഗലം, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളിലാണ് പി.ജെ. ജോസഫ് നേതൃത്വം നല്‍കുന്ന

കേരളാ കോണ്‍ഗ്രസ് മത്സരിച്ചത്. ഇടതുതരംഗത്തിനിടയിലും തൊടുപുഴയില്‍ പി.ജെ.ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും വിജയിച്ചു.

ഇത്തവണ കേരള കോണ്‍ഗ്രസ് ജോസഫ്-ജോസ് വിഭാഗങ്ങള്‍ പരസ്പരം പോരാടിയ നാല് മണ്ഡലങ്ങളില്‍ രണ്ടിടത്ത്‌ എല്‍ഡിഎഫും രണ്ടിടത്ത്‌ യുഡിഎഫും വിജയിച്ചു. കടുത്തുരുത്തി, ചങ്ങനാശേരി, തൊടുപുഴ, ഇടുക്കി മണ്ഡലങ്ങളിലാണു നേര്‍ക്കുനേരങ്കം നടന്നത്.

തൊടുപുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.ജെ. ജോസഫ് 20,251 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫിനു വേണ്ടി കളത്തിലിറങ്ങിയ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി കെ.ഐ. ആന്റണിയെ പരാജയപ്പെടുത്തിയത്.

ഇടുക്കിയില്‍ ഇക്കുറി 2016ലെ സ്ഥാനാര്‍ഥികള്‍ തന്നെയാണ് കോര്‍ട്ട് മാറി കളത്തിലിറങ്ങിയത്. കെ. ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫിലും റോഷി അഗസ്റ്റിന്‍ എല്‍ഡിഎഫിലും. 2016 ല്‍ നേരെ തിരിച്ചായിരുന്നു. റോഷി അഗസ്റ്റിന്‍ 5579 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും സ്റ്റീഫന്‍ ജോര്‍ജും ആണ് വീണ്ടും നേര്‍ക്കുനേര്‍ പോരാടിയത്. ഇക്കുറി യുഡിഎഫിനു വേണ്ടി കളത്തിലിറങ്ങിയ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മോന്‍സ് ജോസഫ് ജയിച്ചു. ഇരുവരും തമ്മിലുള്ള നാലാമത്തെ മത്സരമാണിത്. 2001, 2006 തിരഞ്ഞെടുപ്പില്‍ മോന്‍സ് എല്‍ഡിഎഫിലും സ്റ്റീഫന്‍ യുഡിഎഫിലും സ്ഥാനാര്‍ഥികളായി. 2011ല്‍ മോന്‍സ് യുഡിഎഫിലും സ്റ്റീഫന്‍ എല്‍ഡിഎഫിലും.

ചങ്ങനാശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി രംഗത്തെത്തിയ കേരളാ കോണ്‍ഗ്രസ് എമ്മിലെ ജോബ് മൈക്കിള്‍ ജയിച്ചു. യുഡിഎഫിനായി കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചത് വി.ജെ. ലാലിയാണ്.

കേരള കോണ്‍ഗ്രസ് (എം)-കേരള കോണ്‍ഗ്രസ് (ജേക്കബ്) പോരാട്ടം നടന്ന പിറവത്ത് അനൂപ് ജേക്കബിനാണ് ജയം. കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേക്കബിനെയാണ് പരാജയപ്പെടുത്തിയത്.കേരളാ കോണ്‍ഗ്രസ് എമ്മിന് അഞ്ചുസീറ്റ് ; ജോസഫിന് രണ്ടു സീറ്റ് കോട്ടയം : ജോസ് കെ മാണി പാലായില്‍ കടപുഴകി വീണമെങ്കിലും കേരളാ കോണ്‍ഗ്രസ് എമ്മിന് അഞ്ചിടത്ത് ജയിക്കാന്‍ കഴിഞ്ഞു. ജോസഫ് വിഭാഗം രണ്ടിടത്താണു ജയിച്ചത്. വഴിപിരിഞ്ഞ് ഇരുമുന്നണികളിലും എത്തിയ കേരളാ കോണ്‍ഗ്രസുകള്‍ ഇക്കുറി ആകെ 22 സീറ്റുകളിലാണ് മത്സരിച്ചത്. കേരളാ കോണ്‍ഗ്രസ് എം 12 സീറ്റിലും പിജെ ജോസഫ് നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസ് പത്തു സീറ്റിലും. പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, റാന്നി, തൊടുപുഴ, ഇടുക്കി, ഇരിക്കൂര്‍, ചാലക്കുടി, പെരുമ്പാവൂര്‍, പിറവം, ചങ്ങനാശ്ശേരി എന്നീ മണ്ഡലങ്ങളിലാണ് കേരളാ കോണ്‍ഗ്രസ് (എം) മത്സരിച്ചത്. ഇതിൽ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, റാന്നി, ഇടുക്കി, ചങ്ങനാശ്ശേരി മണ്ഡലങ്ങളിലാണ് കേരളാ കോണ്‍ഗ്രസ് എം വിജയക്കൊടി പാറിച്ചത്. തൃക്കരിപ്പൂര്‍, കടുത്തുരുത്തി, ഏറ്റുമാനൂര്‍, ചങ്ങനാശേരി, തിരുവല്ല, കുട്ടനാട്, തൊടുപുഴ, ഇടുക്കി, കോതമംഗലം, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളിലാണ് പി.ജെ. ജോസഫ് നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസ് മത്സരിച്ചത്. ഇടതുതരംഗത്തിനിടയിലും തൊടുപുഴയില്‍ പി.ജെ.ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും വിജയിച്ചു. ഇത്തവണ കേരള കോണ്‍ഗ്രസ് ജോസഫ്-ജോസ് വിഭാഗങ്ങള്‍ പരസ്പരം പോരാടിയ നാല് മണ്ഡലങ്ങളില്‍ രണ്ടിടത്ത്‌ എല്‍ഡിഎഫും രണ്ടിടത്ത്‌ യുഡിഎഫും വിജയിച്ചു. കടുത്തുരുത്തി, ചങ്ങനാശേരി, തൊടുപുഴ, ഇടുക്കി മണ്ഡലങ്ങളിലാണു നേര്‍ക്കുനേരങ്കം നടന്നത്. തൊടുപുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.ജെ. ജോസഫ് 20,251 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫിനു വേണ്ടി കളത്തിലിറങ്ങിയ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി കെ.ഐ. ആന്റണിയെ പരാജയപ്പെടുത്തിയത്. ഇടുക്കിയില്‍ ഇക്കുറി 2016ലെ സ്ഥാനാര്‍ഥികള്‍ തന്നെയാണ് കോര്‍ട്ട് മാറി കളത്തിലിറങ്ങിയത്. കെ. ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫിലും റോഷി അഗസ്റ്റിന്‍ എല്‍ഡിഎഫിലും. 2016 ല്‍ നേരെ തിരിച്ചായിരുന്നു. റോഷി അഗസ്റ്റിന്‍ 5579 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും സ്റ്റീഫന്‍ ജോര്‍ജും ആണ് വീണ്ടും നേര്‍ക്കുനേര്‍ പോരാടിയത്. ഇക്കുറി യുഡിഎഫിനു വേണ്ടി കളത്തിലിറങ്ങിയ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മോന്‍സ് ജോസഫ് ജയിച്ചു. ഇരുവരും തമ്മിലുള്ള നാലാമത്തെ മത്സരമാണിത്. 2001, 2006 തിരഞ്ഞെടുപ്പില്‍ മോന്‍സ് എല്‍ഡിഎഫിലും സ്റ്റീഫന്‍ യുഡിഎഫിലും സ്ഥാനാര്‍ഥികളായി. 2011ല്‍ മോന്‍സ് യുഡിഎഫിലും സ്റ്റീഫന്‍ എല്‍ഡിഎഫിലും. ചങ്ങനാശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി രംഗത്തെത്തിയ കേരളാ കോണ്‍ഗ്രസ് എമ്മിലെ ജോബ് മൈക്കിള്‍ ജയിച്ചു. യുഡിഎഫിനായി കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചത് വി.ജെ. ലാലിയാണ്. കേരള കോണ്‍ഗ്രസ് (എം)-കേരള കോണ്‍ഗ്രസ് (ജേക്കബ്) പോരാട്ടം നടന്ന പിറവത്ത് അനൂപ് ജേക്കബിനാണ് ജയം. കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേക്കബിനെയാണ് പരാജയപ്പെടുത്തിയത്.