ചങ്ങനാശേരിയും കാഞ്ഞിരപ്പള്ളിയും കീഴടക്കി ജോബ് മൈക്കിളും ജയ്രാജും

കോട്ടയം: അയൽ മണ്ഡലങ്ങളായ ചങ്ങനാശ്ശേരിയിലും കാഞ്ഞിരപ്പള്ളിയിലും കേരളാ കോൺഗ്രസ് എം സ്ഥാനാർഥികൾ വിജയിച്ചപ്പോൾ യുഡിഎഫിന് രണ്ടു സീറ്റുകൾ നഷ്ടമായി. സി എഫ് തോമസ് 40 വർഷം കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിച്ച ചങ്ങനാശേരിയിൽ ജോസ് പക്ഷത്തെ ജോബ് മൈക്കിൾ വിജയിച്ചപ്പോൾ കാഞ്ഞിരപ്പള്ളി ഡോ.എൻ ജയരാജ് നിലനിർത്തി. വിനീതനായ രാഷ്ട്രീയ നേതാവ് എന്ന പരിവേഷം ജോബ് മൈക്കിളിൻ്റെ വിജയത്തിന് വഴിതെളിച്ചു.

വിദ്യാഭ്യാസ കാലഘട്ടത്തിൽ കെ എസ് സി യുടെ അമരക്കാരനായി. കെ എസ് സി ജില്ലാ ഭാരവാഹി, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു .2002 ൽ ജോസ് കെ മാണിയോടൊപ്പം കേരള യൂത്ത് ഫ്രണ്ട് (എം) ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി ജോബ് .2005 ൽ ജില്ലാ പഞ്ചായത്ത് വാഴപ്പള്ളി ഡിവിഷനിൽ നിന്നും വിജയിച്ച് പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനായി .

2012 വരെ കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റായിരുന്നു. 2013 ൽ കേരളാ കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി. കേരള മെറ്റൽ ഇൻഡസ്ട്രീസ് ബോർഡ് മെമ്പർ, കേരള ഹൈക്കോടതി ലീഗൽ സർവ്വീസ് അതോറിറ്റി മെമ്പർ , കെ എസ് എഫ് ഇ വൈസ് ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 2013 ൽ തളിപ്പറമ്പിൽ നിന്നും നിയമസഭയിലേക്ക് മൽസരിച്ചു. ഇപ്പോൾ പാർട്ടി ഉന്നതാധികാര സമിതി അംഗമാണ്.

മുൻ ഡെപ്യൂട്ടി സ്പീക്കറും മന്ത്രിയുമായിരുന്ന കെ നാരായണ കുറുപ്പിന്റെ മകനായാണ് ഡോ.എൻ. ജയരാജ്‌ ജനിച്ചത്. കേരള സർവ്വകലാശാലയിൽ നിന്ന് ‘റെവെന്യൂ എക്സ്പെണ്ടിച്ചർ പാട്ടേൺ ആൻഡ് ഇട്സ് ഇമ്പ്ലിക്കേഷൻ ഇൻ കേരള’ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയിരുന്നു.
കാഞ്ഞിരപ്പള്ളി എം എൽ എ ആകുന്നത്തിന് മുൻപ് രണ്ട് തവണ കോട്ടയം ജില്ലാ പഞ്ചായത്ത്‌ മെമ്പറായിരുന്ന അദ്ദേഹം, പെരുന്ന എൻ എസ് എസ് കോളജിലെ മുൻ ഇക്കണോമിക്സ് വിഭാഗം അദ്യാപകൻ കൂടിയായിരുന്നു.

പരിസ്ഥിതി പ്രശ്നങ്ങൾക്കെതിരെ എന്നും വാചാലനായിരുന്ന ജയരാജ്‌, ഇല എന്ന് പാരിസ്ഥിതിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന മാഗസിൻ എഡിറ്റർ കൂടിയായിരുന്നു. കൂടാതെ ‘എന്റെ മണിമലയാർ’ എന്ന കൂട്ടായിമയുടെ അമരക്കാരൻ കൂടിയായിരുന്നു.
വാഴൂർ മേഘലയിലെ സംസ്കാരിക വികസനത്തിനായി രൂപീകരിച്ച ‘സൻസ്കൃതി’ എന്ന കൂട്ടായിമയിലും അംഗമായിരുന്നു . എൻ ജയരാജ്‌.കോട്ടയം: അയൽ മണ്ഡലങ്ങളായ ചങ്ങനാശ്ശേരിയിലും കാഞ്ഞിരപ്പള്ളിയിലും കേരളാ കോൺഗ്രസ് എം സ്ഥാനാർഥികൾ വിജയിച്ചപ്പോൾ യുഡിഎഫിന് രണ്ടു സീറ്റുകൾ നഷ്ടമായി. സി എഫ് തോമസ് 40 വർഷം കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിച്ച ചങ്ങനാശേരിയിൽ ജോസ് പക്ഷത്തെ ജോബ് മൈക്കിൾ വിജയിച്ചപ്പോൾ കാഞ്ഞിരപ്പള്ളി ഡോ.എൻ ജയരാജ് നിലനിർത്തി. വിനീതനായ രാഷ്ട്രീയ നേതാവ് എന്ന പരിവേഷം ജോബ് മൈക്കിളിൻ്റെ വിജയത്തിന് വഴിതെളിച്ചു. വിദ്യാഭ്യാസ കാലഘട്ടത്തിൽ കെ എസ് സി യുടെ അമരക്കാരനായി. കെ എസ് സി ജില്ലാ ഭാരവാഹി, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു .2002 ൽ ജോസ് കെ മാണിയോടൊപ്പം കേരള യൂത്ത് ഫ്രണ്ട് (എം) ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി ജോബ് .2005 ൽ ജില്ലാ പഞ്ചായത്ത് വാഴപ്പള്ളി ഡിവിഷനിൽ നിന്നും വിജയിച്ച് പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനായി . 2012 വരെ കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റായിരുന്നു. 2013 ൽ കേരളാ കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി. കേരള മെറ്റൽ ഇൻഡസ്ട്രീസ് ബോർഡ് മെമ്പർ, കേരള ഹൈക്കോടതി ലീഗൽ സർവ്വീസ് അതോറിറ്റി മെമ്പർ , കെ എസ് എഫ് ഇ വൈസ് ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 2013 ൽ തളിപ്പറമ്പിൽ നിന്നും നിയമസഭയിലേക്ക് മൽസരിച്ചു. ഇപ്പോൾ പാർട്ടി ഉന്നതാധികാര സമിതി അംഗമാണ്. മുൻ ഡെപ്യൂട്ടി സ്പീക്കറും മന്ത്രിയുമായിരുന്ന കെ നാരായണ കുറുപ്പിന്റെ മകനാണ് ഡോ.എൻ. ജയരാജ്‌ ജനിച്ചത്. കേരള സർവ്വകലാശാലയിൽ നിന്ന് ‘റെവെന്യൂ എക്സ്പെണ്ടിച്ചർ പാട്ടേൺ ആൻഡ് ഇട്സ് ഇമ്പ്ലിക്കേഷൻ ഇൻ കേരള’ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയിരുന്നു. കാഞ്ഞിരപ്പള്ളി എം എൽ എ ആകുന്നത്തിന് മുൻപ് രണ്ട് തവണ കോട്ടയം ജില്ലാ പഞ്ചായത്ത്‌ മെമ്പറായിരുന്ന അദ്ദേഹം, പെരുന്ന എൻ എസ് എസ് കോളജിലെ മുൻ ഇക്കണോമിക്സ് വിഭാഗം അദ്യാപകൻ കൂടിയായിരുന്നു. പരിസ്ഥിതി പ്രശ്നങ്ങൾക്കെതിരെ എന്നും വാചാലനായിരുന്ന ജയരാജ്‌, ഇല എന്ന് പാരിസ്ഥിതിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന മാഗസിൻ എഡിറ്റർ കൂടിയായിരുന്നു. കൂടാതെ ‘എന്റെ മണിമലയാർ’ എന്ന കൂട്ടായിമയുടെ അമരക്കാരൻ കൂടിയായിരുന്നു. വാഴൂർ മേഘലയിലെ സംസ്കാരിക വികസനത്തിനായി രൂപീകരിച്ച ‘സൻസ്കൃതി’ എന്ന കൂട്ടായിമയിലും അംഗമായിരുന്നു . എൻ ജയരാജ്‌.