തിരുവനന്തപുരം: കൊറോണ രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തു സർക്കാർ- സ്വകാര്യ ആശുപത്രികളിലെ പകുതി കിടക്കകൾ കൊറോണ ചികിത്സകൾക്കായി നീക്കിവയ്ക്കണമെന്നു സർക്കാർ ഉത്തരവ്.
സർക്കാർ ആശുപത്രികൾ, സ്വകാര്യ മെഡിക്കൽ കോളജുകൾ അടക്കമുള്ള ആശുപത്രികൾ, സഹകരണ ആശുപത്രികകൾ, ഇഎസ്ഐ ആശുപത്രികൾ അടക്കമുള്ളിടങ്ങളിലെ 50 ശതമാനം കിടക്കകൾ കോവിഡ് ചികിത്സയ്ക്കായി നീക്കി വയ്ക്കണം.
നേരത്തെ സ്വകാര്യ ആശുപത്രികളുമായുള്ള ചർച്ചയിൽ 20 ശതമാനം കിടക്കകൾ കൊറോണ ചികിത്സയ്ക്കായി മാറ്റിവയ്ക്കണമെന്നു സർക്കാർ നിർദേശിച്ചിരുന്നു. തുടർന്നു സംസ്ഥാനത്തു കൊറോണ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതുക്കിയ നിർദേശം.